25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഗുണ്ടാനേതാവെന്ന കിരീടം തലയിൽ നിന്ന് പോയി, ജയരാജന്‍ വധശ്രമം തനിക്കെതിരെ കെട്ടിച്ചമച്ച കേസ്: കെ സുധാകരന്‍
Uncategorized

ഗുണ്ടാനേതാവെന്ന കിരീടം തലയിൽ നിന്ന് പോയി, ജയരാജന്‍ വധശ്രമം തനിക്കെതിരെ കെട്ടിച്ചമച്ച കേസ്: കെ സുധാകരന്‍


ദില്ലി: ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍.ഗുണ്ടാ നേതാവ് എന്ന കിരീടം തലയിൽ നിന്ന് പോയി.തനിക്കെതിരെ കെട്ടിചമച്ച കേസാണ്. പാവം ജയരാജൻ. സുപ്രീം കോടതിയിൽ അപ്പീല്‍ പോയാലും പോരാടും. കേസ് വിജയിച്ചതിൽ സന്തോഷം.തലയ്ക്ക് മുകളിൽ എന്നും വാൾ ആയിരുന്നു. അത് മുറിച്ചു മാറ്റി. തന്നെ എന്നും വേട്ടയാടാൻ ഉപയോഗിച്ച കേസാണ് അവസാനിച്ചത്. വെടിയുണ്ട ശരീരത്തില്‍ ഉണ്ടെങ്കിൽ അത് കാട്ടാൻ വെല്ലുവിളിച്ചു.
അലിഞ്ഞു പോയി എന്നാണ് ഇപി പറഞ്ഞത്, ഇത് തരിയുണ്ട അല്ലല്ലോ വെടിയുണ്ട അല്ലേയെന്നും സുധാകരന്‍ പരിഹസിച്ചു

മൂന്നുപതിറ്റാണ്ടോളമായി സംസ്ഥാന രാഷ്ടീയത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്ന സംഭവത്തിലാണ് കെ പി സി സി പ്രസി‍ഡന്‍റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. വിചാരണ നേരിടണമെന്ന തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് നടപടി. 1995 ഏപ്രിൽ 12ന് പാർടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങിയ ഇ പി ജയരാജനെ ട്രെയിനിൽവെച്ച് വെടിവെച്ചു കൊല്ലാൻ ശ്രമിച്ചു എന്നാണ് കേസ്. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയാണ് കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുമായി സുധാകരൻ തിരുവനന്തപുരുത്ത് വെച്ച് ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

Related posts

കൊച്ചിയിലെ നവജാത ശിശുവിന്‍റെ കൊലപാതകം; അറസ്റ്റിലായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യം തേടി യുവാവ്

Aswathi Kottiyoor

ആറളം ഫാമിൽ ആദിവാസികളെ മുൻനിർത്തി നടത്തുന്നത് തീവെട്ടിക്കൊള്ള – പി.കെ. കൃഷ്ണദാസ്

Aswathi Kottiyoor

കോ​വി​ഡ് വ​ർ​ധി​ക്കു​ന്നു; കേ​ര​ള​മ​ട​ക്കം അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox