27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കേളകം ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റ് വിജയ സംഗമം സംഘടിപ്പിച്ചു
Uncategorized

കേളകം ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റ് വിജയ സംഗമം സംഘടിപ്പിച്ചു


കേളകം : ‘വിജയ സംഗമം 2024’ എന്ന പേരിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കേളകം പഞ്ചായത്തിലെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും ഒത്തുചേരൽ സംഘടിപ്പിച്ചു. കേളകം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടത്തിയ വിജയ സംഗമം കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ സുനിതാ രാജു വാത്യട്ട്, സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എൻ ഐ ഗീവർഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡണ്ട് രജീഷ് ബൂൺ, ട്രസ്റ്റ് രക്ഷാധികാരി പൗലോസ് പോട്ടക്കൽ, പ്രസിഡണ്ട് എസ് പി രാജേന്ദ്രൻ മാസ്റ്റർ , സെക്രട്ടറി കെ വി അജി, അക്ഷയ രമേശ് തുടങ്ങിയവർ സംസാരിച്ചു. കേളകം പഞ്ചായത്ത് കൗൺസിലർ അഞ്ജന ക്ലാസ് എടുത്തു. എ പ്ലസ് നേടിയ മുഴുവൻ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.

Related posts

കെജ്‌രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവിന് സ്റ്റേ

Aswathi Kottiyoor

വിരലുകളിലും കണ്ണിനും ജനിതക രോഗം, ആധാര്‍ പുതുക്കാനാകാതെ ഗൗതം; അധികാരികളുടെ ഇടപെടല്‍ കാത്ത് കുടുംബം

Aswathi Kottiyoor

തൃശൂരിലെ പെറ്റ് ഷോപ്പിലെ കവര്‍ച്ച; നായ് കുഞ്ഞുങ്ങളെ കടത്തിയത് മോഷ്ടിച്ച ബൈക്കില്‍, രണ്ടു പേര്‍ പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox