29.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ തല സർഗോത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണയിൽ
Uncategorized

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ തല സർഗോത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണയിൽ


പേരാവൂർ: കുടുംബശ്രീ, ഓക്സസിലറി ഇരിട്ടി ക്ലസ്റ്റർ തല സർഗോത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണ ഗവ.ഹൈസ്കൂളിൽ നടക്കും. ബുധനാഴ്‌ സ്റ്റേജിതര മത്സരങ്ങളും വ്യാഴാഴ്ച സ്റ്റേജിന മത്സരങ്ങളും നടക്കും. ഇരിട്ടി, പേരാവൂർ ബ്ലോക്കുകളിലെ സി.ഡി.എസ്സുകളും ഇരിക്കൂർ ബ്ലോക്കിലെ ഉളിക്കൽ, പടിയൂർ,ഇരിക്കൂർ സി.ഡി.എസ്സുകളും ചേർന്ന് 18 സി.ഡി.എസ്സുകളിൽ നിന്നായി 800-ൽ പരം കലാകാരികൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും. ശിങ്കാരി മേളം മത്സരം പേരാവൂർ പഞ്ചായത്ത് മിനി സ്റ്റേജിൽ നടക്കും.

ഇത്തവണ കുടുംബശ്രീ അംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കുമായി വെവ്വേറെ മത്സരങ്ങളാണുണ്ടാവുക. നാലു വേദികളിലായി 40 സ്റ്റേജ്-‌സ്റ്റേജിതര മത്സരങ്ങളുണ്ടാവും. 18 മുതൽ 40 വയസ് വരെയുള്ള അയൽക്കൂട്ടത്തിൽ അംഗമല്ലാത്ത യുവതികളാണ് ഓക്സിലറി വിഭാഗത്തിൽമത്സരിക്കുന്നത്. കലോത്സവത്തിന്റെ ഭക്ഷണാവശ്യത്തിനുള്ള വിഭവങ്ങൾ സി.ഡി.എസ്സുകളിൽ നിന്നാണ് ശേഖരിക്കുക.

Related posts

ബാര്‍ കോഴ ആരോപണം:ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ; ശബ്ദരേഖ ഗ്രൂപ്പിലിട്ട അനിമോന്റെയടക്കം മൊഴിയെടുക്കും

Aswathi Kottiyoor

തൃശൂരില്‍ വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു

Aswathi Kottiyoor

പേരാവൂരിലെ ദിവസ വാടക രീതിയും ഭീമമായ വാടക വർധനവും നിർത്തലാക്കണം; യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ –

Aswathi Kottiyoor
WordPress Image Lightbox