• Home
  • Uncategorized
  • പേരാവൂരിലെ ദിവസ വാടക രീതിയും ഭീമമായ വാടക വർധനവും നിർത്തലാക്കണം; യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ –
Uncategorized

പേരാവൂരിലെ ദിവസ വാടക രീതിയും ഭീമമായ വാടക വർധനവും നിർത്തലാക്കണം; യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ –

പേരാവൂർ: വ്യാപാര മേഖലയെ അസ്ഥിരപ്പെടുത്തുന്ന ദിവസ വാടക സമ്പ്രദായവും അമിതമായ വാടക വർധനവും നിർത്തലാക്കാൻ അധികൃതർ ഇടപെടണമെന്ന് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് ആവശ്യപ്പെട്ടു.പേരാവൂരിൽ 200 സ്‌ക്വയർഫീറ്റുള്ള റൂമുകൾക്ക് ദിവസം 1000 മുതൽ 1300 രൂപവരെ ചില കെട്ടിട ഉടമകൾ ഈടാക്കുന്നുണ്ട്.ഭീമമായ വാടക നല്കി കച്ചവടം നടത്തുന്ന പുതിയ വ്യാപാരി ഏറിയാൽ ഒരു വർഷത്തിനകം കടക്കെണിയിലാവുകയും സ്ഥാപനം പൂട്ടിപ്പോകുന്ന അവസ്ഥയുമാണ്.കെട്ടിട ഉടമയാവട്ടെ പുതിയ ആളെ കണ്ടെത്തുകയും ഇതേ പ്രക്രിയ തുടരുകയും ചെയ്യുന്നു.സമീപ ടൗണുകളായ കേളകം, ഇരിട്ടി,കാക്കയങ്ങാട്,കണിച്ചാർ എന്നിവിടങ്ങളേക്കാളും അധികം വാടകയാണ് പേരാവൂരിലെ ഭൂരിഭാഗം കെട്ടിട ഉടമകളും ഈടാക്കുന്നത്.

കോവിഡിനു ശേഷം വർഷം ശരാശരി പത്തോളംവ്യാപാരികൾ പേരാവൂർ ടൗണിൽ നിന്ന് വ്യാപാരം അവസാനിപ്പിച്ച് മറ്റു മേഖലകളിലേക്ക് മാറുന്നുണ്ട്.ഭീമമായ വാടകയാണ് ഇതിന് കാരണമെന്ന് സംഘടന നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്.ഇതിനു പുറമെ വർഷം തോറും അന്യായമായ വാടക വർധനവും വ്യാപാരമേഖലക്ക് തിരിച്ചടിയാവുകയാണ്.മൂന്ന് വർഷം കൂടുമ്പോൾ അടിസ്ഥാന വാടകയുടെ 20 ശതമാനം വർധനവാണ് സർക്കാർ അംഗീകരിച്ചിട്ടുള്ളത്.എന്നാൽ അടിസ്ഥാന വാടകക്ക് പകരം നിലവിലെ വാടകയുടെ പത്ത് ശതമാനമാണ് ഭൂരിഭാഗം കെട്ടിട ഉടമകളും വർഷം തോറും കൂടുതൽ ഈടാക്കുന്നത്.ഇത് ചെറുകിട വ്യാപാരികളെ ദുരിതത്തിലാക്കുകയാണ്.ദിവസ വാടക നിർത്തലാക്കാനുംഭീമമായ വാടക വർധനവ് ഒഴിവാക്കാനും കെട്ടിട ഉടമകൾ തയ്യാറാവണം.അല്ലാത്തപക്ഷം അനിശ്ചിതകാല സമരത്തിന് യു.എം.സി നേതൃത്വം നൽകുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, യൂണിറ്റ് ഭാരവാഹികളായ കെ.എം.ബഷീർ, ബേബി പാറക്കൽ, വി.കെ.രാധാകൃഷ്ണൻ,സൈമൺ മേച്ചേരി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Related posts

പരുമല സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ഇടിമിന്നലേറ്റ് വൻ നാശനഷ്ടം

Aswathi Kottiyoor

വീട്ടിലെ വോട്ടിൽ വീണ്ടും കളളവോട്ട്; കണ്ണൂരിൽ പരാതിയുമായി എൽഡിഎഫ്

Aswathi Kottiyoor

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയ സംഭവം; അന്വേഷണം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox