22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • നാല് വർഷ ബിരുദ ശിൽപ്പശാല സംഘടിപ്പിച്ചു
Uncategorized

നാല് വർഷ ബിരുദ ശിൽപ്പശാല സംഘടിപ്പിച്ചു

ഇരിട്ടി : കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഈ വർഷം മുതൽ ആരംഭിക്കുന്ന നാല് വർഷ ബിരുദ പ്രോഗ്രാമിനെക്കുറിച്ചുള്ള ശിൽപ്പശാല സംഘടിപ്പിച്ചു.

മഹാത്മാ ഗാന്ധി കോളേജ് ഇരിട്ടിയുടെ ആഭിമുഖ്യത്തിൽ,ഹയർസക്കന്ററി ആധ്യാപകർക്കായി ഒരുക്കിയ വർക്ക്ഷോപ്പ് കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ സ്വരൂപ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ഡോ. ബിജു മോൻ ആർ ആധ്യക്ഷത വഹിച്ചു. മാസ്റ്റർ ട്രെയിനർ സി. ഗീത ക്ലാസിന് നേതൃത്വം നൽകി. വികെ സന്തോഷ്‌കുമാർ, പിവി ഫവാസ് എന്നിവർ സംസാരിച്ചു. തുടർപഠനത്തിനായി ഒരുങ്ങുന്ന പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ഒരുക്കുന്ന നാല്വർഷ ബിരുദ പ്രോഗ്രാമിലേക്കുള്ള ബോധവത്കരണ ക്ലാസ് മെയ് 21 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കോളേജിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

Related posts

നമ്പർപ്ലേറ്റ് ഇല്ലാതെ അമിത വേഗതയിൽ ബൈക്ക്, തടഞ്ഞ എസ്ഐയെ ഭിത്തിയോട് ചേർത്ത് ഞെരുക്കി, കൈയ്ക്കും വയറിനും പരിക്ക്

Aswathi Kottiyoor

ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Aswathi Kottiyoor

സമ്പുഷ്ട അരിക്ക് ചമ്പ പകരമാകില്ലെന്ന് കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox