23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
Uncategorized

ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ


കൊച്ചി ∙ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരം. അദ്ദേഹം ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രി അധികൃതരാണ് മെഡിക്കൽ ബുള്ളറ്റിനിൽ ഇക്കാര്യം അറിയിച്ചത്. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അദ്ദേഹം നിലവിൽ എക്മോ (എക്സ്ട്രകോർപോറിയൽ മെംബ്രേൻ ഓക്സിജനേഷൻ) ചികിത്സയിലാണ്. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രങ്ങൾ ഏറ്റെടുക്കുന്ന രീതിയാണിത്. രക്തത്തിന്റെ കൃത്യമായ പമ്പിങ് നടക്കുന്നതിനാൽ ഓക്സിജന്റെ അളവു ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാനാകും. ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമവും ലഭിക്കും.

Related posts

നരഹത്യാ ശ്രമം, അക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതി; യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

Aswathi Kottiyoor

‘ഗോൾഡൻ ബോയ് നീരജ് ചോപ്ര തിരിച്ചു വരുന്നു’ ലക്ഷ്യം രണ്ടാം ഒളിമ്പിക്സ് സ്വർണ്ണം

‘ഞങ്ങൾ ക്ഷേത്രത്തിൽ കയറുന്നില്ല, പിന്നെ എന്തിന് നമ്മുടെ പള്ളിയിൽ വരുന്നു?’; ഹിന്ദുക്കൾ ഗ്യാൻവാപിയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് തൃണമൂൽ നേതാവ്

Aswathi Kottiyoor
WordPress Image Lightbox