27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • വീണ്ടും 54,000 കടന്നു; വമ്പൻ കുതിച്ചുചാട്ടം നടത്തി സ്വർണവില
Uncategorized

വീണ്ടും 54,000 കടന്നു; വമ്പൻ കുതിച്ചുചാട്ടം നടത്തി സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്നലെ 320 രൂപ ഉയർന്നു, ഇന്ന് 560 രൂപയുടെ വർധനവാണ് ഉള്ളത്. ഇതോടെ വില 54,000 ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,280 രൂപയാണ്.

ഇന്ന് അന്താരാഷ്ട്ര സ്വർണ്ണവില 2388 ഡോളറു൦, രൂപയുടെ വിനിമയ നിരക്ക് 83.49 ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 75 ലക്ഷം രൂപയാണ്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നതിലുള്ള പ്രതീക്ഷ ഉയർത്തിയത് സ്വർണ്ണവില ഉയരുന്നതിന് കാരണമായി

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 70 രൂപ ഉയർന്നു. 6785 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 60 രൂപ കുറഞ്ഞ് 5650 രൂപയായി. വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപ വർധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 92 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Related posts

റബർ കർഷകരെ ആത്മത്യയിലേക്ക് സർക്കാർ തള്ളിവിടുന്നു; റബർ ഉദ്പാദക സംഘം

Aswathi Kottiyoor

തോർത്ത് കൊണ്ട് മുഖം മറച്ചു, പതുങ്ങിയെത്തിയത് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കാൻ, കള്ളനെ പൊക്കി സിസിടിവി

Aswathi Kottiyoor

കാലവർഷം പതിവിലും നേരത്തേ

Aswathi Kottiyoor
WordPress Image Lightbox