25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • ആശുപത്രി വളപ്പിൽ നിന്നും ആംബുലൻസുകൾ ഒഴിപ്പിച്ചു; മെഡിക്കൽ കോളേജ് പരിസരത്തെ ഡ്രൈവർമാർ സമരത്തിൽ
Uncategorized

ആശുപത്രി വളപ്പിൽ നിന്നും ആംബുലൻസുകൾ ഒഴിപ്പിച്ചു; മെഡിക്കൽ കോളേജ് പരിസരത്തെ ഡ്രൈവർമാർ സമരത്തിൽ


മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് പരിസരത്തെ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ സമരം തുടങ്ങി. ആശുപത്രി വളപ്പിൽ നിന്നും ആംബുലൻസുകൾ ഒഴിപ്പിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സിഐടിയൂ നേതൃത്വത്തിൽ ഡ്രൈവർമാർ സമരം തുടങ്ങിയത്. ആംബുലൻസ് മാറ്റാൻ തയ്യാറാകാതിരുന്ന എട്ടു ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

16 ആംബുലൻസുകൾ ആശുപത്രി കോംപൗണ്ടിൽ നിന്ന് മാറ്റണമെന്നായിരുന്നു തീരുമാനം. ആശുപത്രി വികസന സമിതി യോ​ഗത്തിലാണ് ആംബുലൻസുകൾ മാറ്റാനുള്ള തീരുമാനം ഉണ്ടായത്. ഇന്ന് രാവിലെയാണ് ഇതിനായി പൊലീസ് എത്തിയത്. എന്നാൽ ഒരു കൂട്ടം ആംബുലൻസ് ഡ്രൈവർ പൊലീസ് നടപടിയിൽ പ്രതിഷേധിക്കുകയായിരുന്നു. നേതാക്കൻമാരെ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ആശുപത്രിയിൽ എത്തിയ രോ​ഗികൾ ഡ്രൈവർമാരുടെ സമരം മൂലം ആംബുലൻസ് കിട്ടാതെ ബുദ്ധിമുട്ടിലാവുകയായിരുന്നു.

Related posts

തെരുവുനായകളെ സംരക്ഷിക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ ലൈസന്‍സ് എടുക്കണം: ഹൈക്കോടതി

Aswathi Kottiyoor

‘വടകരയിൽ വ്യാപക കള്ളവോട്ടിന് സാധ്യത, മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി വേണം’; ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

Aswathi Kottiyoor

മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox