ഫുജൈറ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. മലപ്പുറം എടരിക്കോട് കുറുകയിലെ കാലൊടി മുഹമ്മദ് കുട്ടി-ചാലില്‍ സുലൈഖ ദമ്പതികളുടെ മകന്‍ സൈഫുദ്ദീന്‍ (37) ആണ് ഫുജൈറയില്‍ മരിച്ചത്.
ഫുജൈറ കിരീടാവകാശിയുടെ പ്രൈവറ്റ് അഫയേഴ്സ് വകുപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ശൈമ. മക്കൾ: ഷഹാൻ (7), ഷയാൻ(5), ഷെസിൻ (1).