27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്കെത്തിച്ചില്ല; കടയുടമയ്ക്ക് നേരെ മർദ്ദനം, ആറ് പേർക്കെതിരെ കേസെടുത്തു
Uncategorized

ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്കെത്തിച്ചില്ല; കടയുടമയ്ക്ക് നേരെ മർദ്ദനം, ആറ് പേർക്കെതിരെ കേസെടുത്തു

പാലക്കാട്: മണ്ണാർക്കാട് ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ച് നൽകിയില്ലെന്നാരോപിച്ച് ഹോട്ടലുടമയേയും തൊഴിലാളികളേയും മർദ്ദിച്ചുവെന്ന് പരാതി. റോഡരികിൽ കഫേ നടത്തുന്ന സൽജലി(29)നാണ് യുവാക്കളുടെ മർദനമേറ്റത്. സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു.

നാട്ടുകൽ സ്വദേശികളായ യൂസഫ്, ഷുക്കൂർ, ഷിഹാബ്, റാഷിദ്, ബാദുഷ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ആക്രമണത്തിൽ കടയക്ക് 50000 രൂപയുടെ നാഷനഷ്ടങ്ങൾ സംഭവിച്ചതായി പാരതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ നാട്ടുകൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ 53-ാം മൈൽ ഭാഗത്താണ് സംഭവം നടന്നത്.

രാത്രി 9.30 ഓടെ കടയിലെത്തിയ യുവാക്കൾ ഭക്ഷണം ഓർഡർ ചെയ്തു. കാറിലേക്ക് ഭക്ഷണം എത്തിച്ച് നൽകണമെന്ന് സംഘം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കടയുടമ അതിന് സമ്മതിച്ചില്ല. ഇതോടെ യുവാക്കളുടെ സംഘം സൽജലിന് നേരെ തട്ടികയറുകയും മർദ്ദിക്കുകയും ചെയ്തത്. ഇത് തടയാൻ ശ്രമിച്ച തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ആക്രമണത്തിനിടയിൽ കടയിലെ കസേരകളും മറ്റും തകർക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related posts

ഉപേക്ഷിച്ച് പോകുമെന്ന് സംശയം; വർക്കലയിൽ ഭാര്യയെ ഭർത്താവ് തീ കൊളുത്തി

Aswathi Kottiyoor

തിരുവനന്തപുരം യൂണിവേഴ്സിറ്റി വനിതാ ഹോസ്റ്റലിൽ മോശം ഭക്ഷണം വിളമ്പിയ സംഭവം; വാർഡൻ ഉൾപ്പെടെയുള്ളവരോട് വിശദീകരണം തേടും

Aswathi Kottiyoor

പ്രവാസികള്‍ക്കായുള്ള നോർക്ക ബിസിനസ്സ് ക്ലിനിക്ക്; പി ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox