22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ലോക അരി വിപണിയിൽ ഇന്ത്യ മുൻനിരയിൽ; 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും
Uncategorized

ലോക അരി വിപണിയിൽ ഇന്ത്യ മുൻനിരയിൽ; 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും


ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഇന്ത്യ മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികൾച്ചർ നടത്തിയ സമീപകാല പഠനത്തിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും അരി വ്യാപാരത്തിൽ ഇന്ത്യ മുന്നേറുമെന്നാണ് സൂചന. ഈ സാമ്പത്തിക വർഷം ഏകദേശം 18 ദശലക്ഷം ടൺ അരി കയറ്റുമതിയാണ് പ്രതീക്ഷിക്കുന്നത്. മുൻവർഷത്തേക്കാൾ രണ്ട് ദശലക്ഷം ടൺ കൂടുതലാണ് ഇത്.

ആഗോള വ്യാപാരത്തിൻ്റെ വലിയൊരു ഭാഗമായിരിക്കും ഇന്ത്യയുടെ അരി കയറ്റുമതി. അതേസമയം, 2021-22 ൽ ഇന്ത്യയുടെ റെക്കോർഡ് കയറ്റുമതിയായ 22 ദശലക്ഷം ടണ്ണിനേക്കാൾ വളരെ കുറവായിരിക്കുമെന്ന് യുഎസ്ഡിഎ പറഞ്ഞു.527.6 ദശലക്ഷം ടൺ എന്ന റെക്കോർഡ് ഉൽപ്പാദനത്തിൽ നിന്നും വർഷംതോറും ഇന്ത്യയുടെ ഉത്പാദനം വർധിക്കുന്നുണ്ട്. ഇന്ത്യ, ചൈന, ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ഉൽപ്പാദന വർദ്ധനവാണ് ആഗോള വ്യാപാരത്തെ പ്രധാനമായും നയിക്കുന്നത്. ഇന്ത്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഉയർന്ന ഉപയോഗത്തിൻ്റെ പശ്ചാത്തലത്തിൽ ആഗോള ഉപഭോഗം 526.4 ദശലക്ഷം ടണ്ണായി കണക്കാക്കപ്പെടുന്നു.

2023 ജൂലൈയിൽ, ഇന്ത്യൻ സർക്കാർ ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചിരുന്നു. ഇതിൽ സെമി-മിൽഡ്, മിൽഡ്, പോളിഷ്ഡ്, ഗ്ലേസ്ഡ് ഇനങ്ങൾ ഉൾപ്പെടുന്നു. ജൂലൈയിൽ ആഭ്യന്തര ലഭ്യത വർദ്ധിപ്പിക്കുന്നതിനാണ് കേന്ദ്രം കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്. അതേഅസമയം, ചില രാജ്യങ്ങൾക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അവരുടെ അഭ്യർത്ഥന പ്രകാരം അരി കയറ്റുമതിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

Related posts

തിരുവനന്തപുരം ധനുവച്ചപുരത്ത് എസ്എഫ്ഐ – എ ബി വി പി വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

Aswathi Kottiyoor

വയനാട്ടിൽ ആനി രാജ; തൃശൂരിൽ വി.എസ് സുനിൽകുമാർ; സി.പി.ഐ സ്ഥാനാർഥി പട്ടികയായി

Aswathi Kottiyoor

വീടുകൾക്ക് കേടുപാട്, ഇലക്ട്രിക് ഉപകരണങ്ങൾ കത്തി; കാസർഗോഡ് ഇടിമിന്നലിൽ വ്യാപക നാശ നഷ്ടം

Aswathi Kottiyoor
WordPress Image Lightbox