22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • വേനൽ മഴ കനിഞ്ഞില്ല, വയനാട്ടിൽ എട്ടുകോടിയുടെ കൃഷി നാശം; 288 ഹെക്ടറിലെ കുരുമുളക് ഉണങ്ങിപ്പോയി
Uncategorized

വേനൽ മഴ കനിഞ്ഞില്ല, വയനാട്ടിൽ എട്ടുകോടിയുടെ കൃഷി നാശം; 288 ഹെക്ടറിലെ കുരുമുളക് ഉണങ്ങിപ്പോയി

പുൽപ്പള്ളി: രൂക്ഷമായ വരൾച്ചയിൽ വയനാട്ടിൽ എട്ടുകോടിയുടെ കൃഷിനാശം. ജില്ലയിലെ 26 കൃഷി ഭവനുകളുടെ പരിധിയിലായി 722 ഹെക്ടറാണ് കൃഷി നശിച്ചത്. മുള്ളൻകൊല്ലി സ്വദേശി വദ്യാധരൻ്റെ കുരുമുളക് തോട്ടം വയനാട്ടിലെ കൃഷി നാശത്തിന്റെ ഉദാഹരണമാണ്. പച്ചപുതച്ചു കിടക്കേണ്ട തോട്ടത്തിൽ കരിഞ്ഞുണങ്ങിയ വള്ളികൾ മാത്രമാണ് കാണാനുള്ളത്. ജില്ലയിൽ ഇതേപോലെ, നിരവധി കുരുമുളക് കർഷകരാണ് കണ്ണീർ കൊയ്തിരിക്കുന്നത്.

288 ഹെക്ടർ സ്ഥലത്തെ വള്ളികൾ കൊടുംവേനലിൽ വാടിപ്പോയി. അതിൽ 255 ഹെക്ടറും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലാണ്. ചൂട് കനത്തതും വേനൽമഴ കൃത്യമായി കിട്ടാത്തതുമാണ് കുരുമുളക് കൃഷിക്ക് തിരിച്ചടിയായത്. കുരുമുളക് കൃഷി മാത്രമല്ല വാഴയും കാപ്പിയും കമുകും അടക്കം ജില്ലയിലെ കർഷകർക്ക് പങ്കുവയ്ക്കാനുള്ളത് വേദന മാത്രമാണ്.

Related posts

ബാഗിൽ 5000 രൂപ, എടിഎം കാര്‍ഡ്; ബസിൽ അതിവേഗം ഗായത്രി പണിതീര്‍ത്തു, പക്ഷെ എല്ലാം ‘ഒരാൾ’ മാത്രം കണ്ടു, പിടിയിൽ

Aswathi Kottiyoor

സൂറത്തിൽ ആറ് നില കെട്ടിടം തകര്‍ന്നുവീണു: മൂന്ന് പേര്‍ മരിച്ചു, അഞ്ച് പേര്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടങ്ങി

Aswathi Kottiyoor

വധൂവരന്മാർ നേരിട്ടു വരാതെ വിവാഹം റജിസ്റ്റർ ചെയ്യാനാകുമോ? അറിയണം ‘ആക്ടി’ലെ ഈ മാറ്റങ്ങൾ

Aswathi Kottiyoor
WordPress Image Lightbox