20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ‘താൻ ഉടൻ വിവാഹിതനാകും’; വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി രാഹുൽ ​ഗാന്ധി
Uncategorized

‘താൻ ഉടൻ വിവാഹിതനാകും’; വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി രാഹുൽ ​ഗാന്ധി

ദില്ലി: താൻ ഉടൻ വിവാഹിതനാകുമെന്ന് കോൺഗ്രസ് നേതാവും റായ്ബറേലിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാഹുൽ ​ഗാന്ധി തൻ്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിനിടെ രാഹുൽ വിവാഹത്തെക്കുറിച്ചുള്ള ചോദ്യം നേരിട്ടത്. റായ്ബറേലിയിൽ നടന്ന റാലിയിൽ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വാദ്രയും പങ്കെടുത്തിരുന്നു.

എപ്പോഴാണ് വിവാഹം കഴിക്കുന്നതെന്ന് ചോദിച്ചപ്പോൾ എനിക്ക് ഉടൻ വിവാഹം കഴിക്കേണ്ടി വരുമെന്നായിരുന്നു പുഞ്ചിരിയോടെ രാഹുലിന്റെ മറുപടി. കഴിഞ്ഞ വർഷം ജയ്പൂരിലെ മഹാറാണി കോളേജിൽ വിദ്യാർത്ഥിനികളുമായുള്ള സംവാദത്തിനിടെയാണ് താൻ എന്തുകൊണ്ട് വിവാഹം കഴിക്കാത്തതെന്ന് കോൺഗ്രസ് എംപി വെളിപ്പെടുത്തിയിരുന്നു. മിടുക്കനും സുന്ദരനുമായിട്ടും എന്തുകൊണ്ടാണ് വിവാഹം ആലോചിക്കാത്തതെന്നായിരുന്നു ഒരു വിദ്യാർത്ഥിയുടെ ചോദ്യം. ഇതിന് മറുപടിയായി, തൻ്റെ ജോലിക്കും കോൺഗ്രസ് പാർട്ടിക്കുമായി താൻ പൂർണ്ണമായും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുകയാണെന്നായിരുന്നു ഗാന്ധിയുടെ മറുപടി.

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും ആദ്യ മൂന്നു ഘട്ട തെരഞ്ഞെടുപ്പുകളിൽ നിന്ന് തന്നെ ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്ന് വ്യക്തമായതായും രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാവരോടും വോട്ട് ചെയ്യാനും രാഹുൽ ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി രം​ഗത്തെത്തിയിരുന്നു. നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്നും ഇനിയും അധികാരം കിട്ടിയാല്‍ ബിജെപി ഭരണഘടന ഇല്ലാതാക്കുമെന്നും ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമർശം. ബിജെപി ഏറെ പ്രതീക്ഷാപൂര്‍വം കണക്കാക്കുന്ന ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യത്തിന്‍റെ കൊടുങ്കാറ്റാണ് വീശുന്നതെന്നും ബിജെപിയുടെ ഏറ്റവും വലിയ തോല്‍വി യുപിയിലായിരിക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

രാജ്യത്തെ മാറ്റം ഉത്തർപ്രദേശിലൂടെ ആയിരിക്കും. മോദി അദാനിയെയും അംബാനിയെയും വിളിച്ച് രക്ഷിക്കണമെന്ന് പറയുകയാണ്. ഇന്ത്യ സഖ്യം തോല്‍പിക്കുമെന്ന ഭയമാണ് മോദിക്ക്. അടുത്ത പത്ത് – പതിനഞ്ച് ദിവസം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുകയെന്നും രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ കനൗജില്‍ നടക്കുന്ന റാലിയിലെ പ്രസം​ഗത്തിൽ വ്യക്തമാക്കിയിരുന്നു..

Related posts

സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് കേരള സംസ്ഥാന

Aswathi Kottiyoor

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍

Aswathi Kottiyoor

യാത്രക്കാരുടെ എണ്ണം കൂടി; 12 അധിക ട്രിപ്പുകളുമായി കൊച്ചി മെട്രോ, തിരക്കുള്ളപ്പോൾ 7 മിനിട്ട് ഇടവേളയിൽ സർവീസ്

Aswathi Kottiyoor
WordPress Image Lightbox