22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • കടാവര്‍ ഡോഗിനും ഒന്നും കണ്ടെത്താനായില്ല; കോടാലി കണ്ടെത്തിയെങ്കിലും വയോധിക കാണാമറയത്ത് തന്നെ
Uncategorized

കടാവര്‍ ഡോഗിനും ഒന്നും കണ്ടെത്താനായില്ല; കോടാലി കണ്ടെത്തിയെങ്കിലും വയോധിക കാണാമറയത്ത് തന്നെ

തൃശൂർ: അതിരപ്പള്ളി വനത്തില്‍ മറന്നുവച്ച കോടാലിയെടുക്കാന്‍ പോയ ആദിവാസി വയോധികയെ ഇനിയും കണ്ടെത്താനായില്ല. പൊരിങ്ങല്‍ക്കുത്ത് വാച്ചുമരം ആദിവാസി കോളനിയിലെ അമ്മിണിപാട്ടിക്ക് വേണ്ടി വനപാലകരും പൊലീസും നടത്തിയ ശ്രമങ്ങള്‍ വിഫലമായി. ശാസ്ത്രീയമായ പരിശോധനകളിലും ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. മൃതദേഹങ്ങളുടെ മണം പിടിക്കാന്‍ പരിശീലനം ലഭിച്ച രണ്ട് കടാവര്‍ ഡോഗിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലും വിഫലമായി.

കഴിഞ്ഞദിവസം പൊലീസ് നായകളെ ഉപയോഗപ്പെടുത്തി വനത്തില്‍ പരിശോധന നടത്തിയിരുന്നു. ആദിവാസികളുടെ സഹകരണത്തോടെ വനത്തില്‍ മൂന്ന് കിലോമീറ്ററോളം തെരച്ചില്‍ നടത്തിയെങ്കിലും വയോധികയെ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇന്ന് ആദിവാസികളുടെ സഹകരണത്തോടെ വനപാലകരുടെ നേതൃത്വത്തില്‍ വീണ്ടും അന്വേഷണം നടത്തും.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വാച്ചുമരം കോളനിയിലെ അമ്മിണി(75)യെ കാണാതായത്. വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ വനത്തില്‍ മറന്നുവച്ച കോടാലി കണ്ടെത്താനായാണ് തിങ്കളാഴ്ച അമ്മിണി വനത്തിലേക്ക് പോയത്. വനപാലകര്‍ നടത്തിയ അന്വേഷണത്തില്‍ കോളനിയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ നിന്ന് കോടാലി കണ്ടെത്തിയിരുന്നു. വാര്‍ദ്ധികൃസഹജമായ രോഗങ്ങളുള്ളതിനാലും കാഴ്ചകുറവുള്ളതിനാലും വയോധിക വഴി തെറ്റി വനത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്ക് പോകാനുള്ള സാധ്യത ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Related posts

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

Aswathi Kottiyoor

കിഴക്കമ്പലത്തെ ട്വൻ്റി 20 ഭക്ഷ്യ സുരക്ഷ മാർക്കറ്റ് പൂട്ടി; റോഡിൽ കിടന്ന് പ്രതിഷേധം

Aswathi Kottiyoor

സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര സര്‍വീസ്; ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍.

Aswathi Kottiyoor
WordPress Image Lightbox