25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • ക്യാഷ് റീസൈക്ലിങ് മെഷീൻ തുടർച്ചയായി തകരാർ; ആദരാജ്ഞലി പോസ്റ്റർ സ്ഥാപിച്ച് വ്യാപാരികൾ
Uncategorized

ക്യാഷ് റീസൈക്ലിങ് മെഷീൻ തുടർച്ചയായി തകരാർ; ആദരാജ്ഞലി പോസ്റ്റർ സ്ഥാപിച്ച് വ്യാപാരികൾ

ഇടുക്കി: കട്ടപ്പന യൂണിയൻ ബാങ്ക് ശാഖയുടെ ക്യാഷ് റീസൈക്ലിങ് മെഷീൻ തുടർച്ചയായി തകരാറിലാക്കുന്നതിൽ പ്രതിഷേധിച്ച് മെഷീന് മുന്നിൽ ആദരാജ്ഞലി പോസ്റ്റർ കെട്ടി വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തിലാണ് പോസ്റ്റർ കെട്ടിയത്. തകരാർ പൂർണമായി പരിഹരിച്ചില്ലങ്കിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് വ്യാപാരികൾ.

കട്ടപ്പന മുൻസിപ്പൽ കെട്ടിടത്തിൽ താഴത്തെ നിലയിലാണ് യൂണിയൻ ബാങ്ക് ശാഖയുടെ ക്യാഷ് റീസൈക്ലിംഗ് മെഷിൻ സ്ഥാപിച്ചിരിക്കുന്നത്. സേവനങ്ങൾ ഡിജിറ്റലായതോടെ ഉപഭോക്താക്കളിൽ പലരും സി ആർ എം വഴിയാണ് പണം നിക്ഷേപിക്കുന്നതും പിൻവലിക്കുന്നതും. എന്നാൽ കഴിഞ്ഞ ഒരു മാസമായി മെഷീൻ പ്രവർത്തന രഹിതമായിരുന്നു. തുടർന്ന് വ്യാപാരികൾ പ്രതിഷേധവുമായി എത്തിയതോടെ തകരാർ താൽക്കാലികമായി പരിഹരിച്ചു. എന്നാൽ ഇന്നലെ മുതൽ പണം നിക്ഷേപിക്കാൻ സാധിക്കുന്നതല്ലാതെ പിൻവലിക്കാൻ കഴിയുന്നില്ല. കട്ടപ്പന സെന്റ് ജോൺ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന യൂണിയൻ ബാങ്ക് എ ടി എമ്മിനും ഇതേ തകരാറാണ് നേരിടുന്നത്. ഇതോടെ നിരവധി ജനങ്ങൾ ആണ് ബുദ്ധിമുട്ട് അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തിൽ സി ആർ എം മെഷീന് മുന്നിൽ ആദരാഞ്ജലികൾ എഴുതിയ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.

മെഷീൻ തകരാറിലായത് അറിയാതെ നിരവധി ഉപഭോക്താക്കളാണ് ദിവസേന എത്തി മടങ്ങുന്നത്. കട്ടപ്പനയിൽ ഏറ്റവും അധികം ആളുകൾ പണമിടപാട് നടത്തുന്ന ബാങ്ക് ശാഖ കൂടിയാണിത്. അടിയന്തരമായി തകരാറുകൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് വ്യാപാരി വ്യവസായി സമിതിയെന്ന് കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് മജീഷ് ജേക്കബ്, ട്രഷറർ പിജെ കുഞ്ഞുമോൻ എന്നിവർ പറഞ്ഞു.

Related posts

കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോയെടുത്തത്, വീട്ടിൽ നിന്ന് പിണങ്ങി വന്നതാകുമെന്ന് കരുതി’; യാത്രക്കാരി ബബിത

Aswathi Kottiyoor

തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങ് മറിഞ്ഞുവീണ് മരിച്ചു

Aswathi Kottiyoor

കണിച്ചാറിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox