25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • ഷാഡോ പൊലീസാണെന്ന് പറഞ്ഞ് കടയിലെത്തി പരിശോധന, 1000 രൂപ വാങ്ങി മടങ്ങി; വ്യാജനെ കയ്യോടെ പൊക്കി പൊലീസ്
Uncategorized

ഷാഡോ പൊലീസാണെന്ന് പറഞ്ഞ് കടയിലെത്തി പരിശോധന, 1000 രൂപ വാങ്ങി മടങ്ങി; വ്യാജനെ കയ്യോടെ പൊക്കി പൊലീസ്

കല്‍പ്പറ്റ: പൊലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. താനൂര്‍ സ്വദേശി റാഫിയാണ് പിടിയിലായത്. വയനാട് സുല്‍ത്താൻ ബത്തേരി പുല്‍പ്പള്ളിയിലാണ് സംഭവം. പുല്‍പ്പള്ളിയിലെ ഒരു കടയിലാണ് പ്രതി എത്തിയത്. ഷാഡോ പൊലീസാണെന്ന് പറഞ്ഞശേഷം കടയില്‍ മദ്യ വില്‍പനയുണ്ടെന്ന് പറഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ഈ സമയം കടയില്‍ ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്.

പരിശോധന നടത്തിയശേഷം 1000 രൂപ വാങ്ങി ഇയാള്‍ പോവുകയായിരുന്നു. പിന്നീട് കട ഉടമ എത്തിയപ്പോള്‍ ജീവനക്കാരൻ വിവരം പറഞ്ഞു. തുടര്‍ന്ന് സിസിടിവി പരിശോധിച്ചു. സംശയം തോന്നിയ കട ഉടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുല്‍പ്പള്ളി പൊലീസ് പ്രതിയെ പിടികൂടിയത്. താനൂരിലും മലപ്പുറത്തും ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തിയതിന് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മന്ത്രവാദം നടത്തിയതിനും കേസുകളുണ്ട്. ഐസിയു ട്രോമ കെയര്‍ വളണ്ടിയറാണെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related posts

ഒളിംപിക്സിൽ ഇന്ത്യക്ക് ഇന്ന് ആദ്യ അങ്കം, അമ്പെയ്ത്തിൽ ഉന്നം തെറ്റാതിരിക്കാൻ 6 താരങ്ങൾ റാങ്കിംഗ് മത്സരത്തിന്

Aswathi Kottiyoor

വനിതാ എസ് ഐ അടക്കം 6 വനിതാ പോലീസുകാരെ ഫോണില്‍ വിളിച്ച്‌ അശ്ലീല സംഭാഷണം നടത്തിയ യുവാവിനെ കോടതി വെറുതെ വിട്ടു

Aswathi Kottiyoor

18 വർഷം മുൻപ് നിർമാണം തുടങ്ങിയ ഇഎംഎസ് സ്റ്റേഡിയം, 2010ൽ നിര്‍മിച്ച ഗ്യാലറികൾ തകർന്നു, എന്ന് പന്തുരുളും ഇവിടെ?

Aswathi Kottiyoor
WordPress Image Lightbox