22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • 75കാരിയെ കാട്ടിനുള്ളിൽ കാണാതായിട്ട് രണ്ട് രാത്രി; അതിരപ്പള്ളിയിൽ ഡ്രോണുപയോ​ഗിച്ച് തെരച്ചിൽ
Uncategorized

75കാരിയെ കാട്ടിനുള്ളിൽ കാണാതായിട്ട് രണ്ട് രാത്രി; അതിരപ്പള്ളിയിൽ ഡ്രോണുപയോ​ഗിച്ച് തെരച്ചിൽ

തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി വീണ്ടും തെരച്ചിൽ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് വയോധികയെ കാട്ടിനുള്ളിൽ കാണാതായത്. എന്നാൽ വയോധികയെ കാട്ടിനുള്ളിൽ കാണാതായിട്ട് രണ്ട് രാത്രിയും രണ്ട് പകലും പിന്നിടുമ്പോഴും 75കാരിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. വിറക് ശേഖരിക്കാൻ കാട്ടിൽ പോയതായിരുന്നു വാച്ചു മരം ആദിവാസി കോളനിയിലെ അമ്മിണി.

തിങ്കളാഴ്ച്ച വൈകുന്നേരമാണ് അമ്മിണി വിറക് ശേഖരിയ്ക്കാനായി കാട്ടിലേക്ക് പോയത്. പിന്നീട് കാണാതായ അമ്മിണിക്കു വേണ്ടി അന്ന് വൈകുന്നേരം മുതൽ തന്നെ തെരച്ചിൽ തുടങ്ങിയിരുന്നു. രാത്രിയോടെ നിർത്തി വെച്ച തെരച്ചിൽ ഇന്നലെ വീണ്ടും പുനരാരംഭിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. അതിനിടയിലാണ് ഇന്ന് ഡ്രോൺ ഉപയോ​ഗിച്ച് തെരച്ചിൽ നടത്താനുള്ള തീരുമാനം വരുന്നത്. നിലവിൽ അതിരപ്പള്ളിയിൽ ഡ്രോണുപയോഗിച്ച് തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. വനം വകുപ്പും പൊലീസും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. വയോധിക ഉൾക്കാട്ടിലെങ്ങാനും അകപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഡ്രോൺ പരിശോധന നടത്തുന്നത്.

Related posts

മില്‍മ ഉത്പന്നങ്ങള്‍ ഇനി കെ.എസ്.ആര്‍.ടി.സി ഫുഡ് ട്രക്കിലൂടെയും; പ്രവര്‍ത്തനം ആരംഭിച്ചു.

Aswathi Kottiyoor

വർക്കലയിൽ സർഫിം​ഗിനിടെ അപകടം; ശക്തമായ തിരയിൽപെട്ട വിദേശ പൗരന് ദാരുണാന്ത്യം

Aswathi Kottiyoor

അമ്മയുപേക്ഷിച്ചാലും സര്‍ക്കാര്‍ തണലൊരുക്കും; അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞ് പുതുജീവിതത്തിലേക്ക്

Aswathi Kottiyoor
WordPress Image Lightbox