• Home
  • Uncategorized
  • 75കാരിയെ കാട്ടിനുള്ളിൽ കാണാതായിട്ട് രണ്ട് രാത്രി; അതിരപ്പള്ളിയിൽ ഡ്രോണുപയോ​ഗിച്ച് തെരച്ചിൽ
Uncategorized

75കാരിയെ കാട്ടിനുള്ളിൽ കാണാതായിട്ട് രണ്ട് രാത്രി; അതിരപ്പള്ളിയിൽ ഡ്രോണുപയോ​ഗിച്ച് തെരച്ചിൽ

തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി വീണ്ടും തെരച്ചിൽ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് വയോധികയെ കാട്ടിനുള്ളിൽ കാണാതായത്. എന്നാൽ വയോധികയെ കാട്ടിനുള്ളിൽ കാണാതായിട്ട് രണ്ട് രാത്രിയും രണ്ട് പകലും പിന്നിടുമ്പോഴും 75കാരിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. വിറക് ശേഖരിക്കാൻ കാട്ടിൽ പോയതായിരുന്നു വാച്ചു മരം ആദിവാസി കോളനിയിലെ അമ്മിണി.

തിങ്കളാഴ്ച്ച വൈകുന്നേരമാണ് അമ്മിണി വിറക് ശേഖരിയ്ക്കാനായി കാട്ടിലേക്ക് പോയത്. പിന്നീട് കാണാതായ അമ്മിണിക്കു വേണ്ടി അന്ന് വൈകുന്നേരം മുതൽ തന്നെ തെരച്ചിൽ തുടങ്ങിയിരുന്നു. രാത്രിയോടെ നിർത്തി വെച്ച തെരച്ചിൽ ഇന്നലെ വീണ്ടും പുനരാരംഭിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. അതിനിടയിലാണ് ഇന്ന് ഡ്രോൺ ഉപയോ​ഗിച്ച് തെരച്ചിൽ നടത്താനുള്ള തീരുമാനം വരുന്നത്. നിലവിൽ അതിരപ്പള്ളിയിൽ ഡ്രോണുപയോഗിച്ച് തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. വനം വകുപ്പും പൊലീസും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. വയോധിക ഉൾക്കാട്ടിലെങ്ങാനും അകപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഡ്രോൺ പരിശോധന നടത്തുന്നത്.

Related posts

ഗതാഗത തടസം; ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകൾക്കെതിരെ കേസെടുത്ത് പൊലീസ്

Aswathi Kottiyoor

ശബരിമലയിൽ ഭക്തജന പ്രവാഹം; തീർഥാടകരുടെ ക്യു ശരംകുത്തിവരെ

Aswathi Kottiyoor

ഓപ്പറേഷന്‍ ദോസ്ത്; കൊടുംതണുപ്പില്‍ ഇന്ത്യന്‍ രക്ഷാദൗത്യം, നന്ദിപറഞ്ഞ് തുര്‍ക്കിയും സിറിയയും.*

Aswathi Kottiyoor
WordPress Image Lightbox