22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • ചെട്ടിയാംപറമ്പിൽ ലഹരി സംഘം വാഹനങ്ങൾ അടിച്ചു തകർത്തു; മൂന്ന് പേർക്ക് പരിക്ക്
Uncategorized

ചെട്ടിയാംപറമ്പിൽ ലഹരി സംഘം വാഹനങ്ങൾ അടിച്ചു തകർത്തു; മൂന്ന് പേർക്ക് പരിക്ക്

ചെട്ടിയാംപറമ്പ്: ചെട്ടിയാംപറമ്പ് ടൗണിൽ ലഹരി സംഘം വാഹനങ്ങൾ അടിച്ചുതകർത്തു. ആക്രമണത്തിൽ 3 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. വാഹനത്തിന് കല്ലെറിഞ്ഞത് ചോദ്യം ചെയ്ത‌തോടെയാണ് ലഹരി സംഘം വാഹനങ്ങൾ അടിച്ചുതകർത്തത്. തുടർന്ന് വാഹന യാത്രക്കാരെ ആക്രമിക്കുകയും തടയാൻ ചെന്ന പ്രദേശവാസികളെയും സംഘം ആക്രമിക്കുകയായിരുന്നു. പാറത്തോട് സ്വദേശികളായ അംബരീഷ്, ഇല്ലിമുക്ക് സ്വദേശികളായ വിനോദ്, സുമേഷ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. അടയ്കാത്തോട് മുട്ടുമാറ്റി സ്വദേശികളായ പടിയ കണ്ടത്തിൽ റോണിക്സ്, ജെറിൽ, ഉപ്പുകുന്നേൽ സച്ചിൻ തുടങ്ങിയവർ ചേർന്നാണ് ആക്രമണം നടത്തിയെന്നാണ് പരാതി.

Related posts

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ അപകടം; കണ്ണൂരിൽ വീട്ടമ്മ മരിച്ചു; ഇടിച്ച വാഹനം നിർത്താതെ പോയി

Aswathi Kottiyoor

‘താൻ ഉടൻ വിവാഹിതനാകും’; വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി രാഹുൽ ​ഗാന്ധി

Aswathi Kottiyoor

മിനി ഊട്ടിയിൽ ബൈക്ക് അപകടം; പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം, കൂട്ടുകാരന് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox