33.9 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ഐസിയു പീഡനക്കേസ്; ഡോ കെ വി പ്രീതിക്കെതിരായ അതിജീവിതയുടെ പരാതിയില്‍ തുടരന്വേഷണം
Uncategorized

ഐസിയു പീഡനക്കേസ്; ഡോ കെ വി പ്രീതിക്കെതിരായ അതിജീവിതയുടെ പരാതിയില്‍ തുടരന്വേഷണം

കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ ഡോ കെ വി പ്രീതിക്കെതിരായ അതിജീവിതയുടെ പരാതിയില്‍ തുടരന്വേഷണം. ഉത്തര മേഖല ഐ ജി തുടരന്വേഷണം ഉറപ്പു നല്‍കിയതായി അതിജീവിത പറഞ്ഞു. എ സി പി യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരായ പരാതിയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐ ജിയെ കണ്ടിരുന്നു. പിന്നാലെയാണ് പരാതിയില്‍ തുടരന്വേഷണം നടത്താമെന്ന ഉറപ്പ് കിട്ടിയത്. പൊലിസിന്റെ സമീപനത്തില്‍ തൃപ്തയെന്നും അതിജീവിത പറയുന്നു.

താന്‍ മൊഴിയായി പറഞ്ഞ പല കാര്യങ്ങളും വൈദ്യ പരിശോധനയ്‌ക്കെത്തിയ ഡോക്ടര്‍ രേഖപ്പെടുത്തിയില്ലെന്ന അതിജീവിതയുടെ പരാതി പൊലിസ് തള്ളിയിരുന്നു. ഡോക്ടര്‍ക്കനുകൂലമായ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ചിലരെ സംരക്ഷിക്കാനാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നായിന്നു അതിജീവിതയുടെ ആരോപണം. ഇത് കൂടി കണക്കിലെടുത്താണ് തുടരന്വേഷണം. തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇറങ്ങിയാല്‍ പുതിയ സംഘം ഡോക്ടറുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തും.

Related posts

ശബരിമല തീർത്ഥാടകരെ ബസ് ജീവനക്കാർ മർദ്ദിച്ചതായി പരാതി, തീർത്ഥാടകന്റെ കൈക്ക് മുറിവേറ്റു

Aswathi Kottiyoor

മികച്ച അഭിനയ മുഹുര്‍ത്തങ്ങളുമായി പൃഥ്വിരാജ്: വിസ്മയിപ്പിച്ച് ആട് ജീവിതം ട്രെയിലർ

Aswathi Kottiyoor

കോഴിക്കോട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox