തിരുവനന്തപുരം: ജീവിതത്തിലേക്ക് കൈപിടിച്ച് കരകയറ്റിയ രക്ഷകനെ കണ്ട് തീർത്താൽ തീരാത്ത നന്ദി പറഞ്ഞു സന്തോഷവും സ്നേഹവും അറിയിച്ച് നെയ്യാർ ജലസംഭരണിയിൽ വീണ പെൺകുട്ടിയും മാതാപിതാക്കളും ബന്ധുക്കളും. കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം. ഞായറാഴ്ച രാത്രി എട്ടര മണിയോടെ തങ്ങളുടെ മകളെ രക്ഷിച്ച ആളെ കാണണമെന്ന് ആവശ്യം അറിയിച്ചപ്പോൾ അഫ്സലിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ വിപിനൊപ്പം എത്തിയത്. നിറ കണ്ണുകളോടെ ആണ് ലക്ഷ്മിയും മാതാപിതാക്കളും ബന്ധുക്കളും അഫ്സലിനെ ആശുപത്രി മുറിയിൽ സ്വീകരിച്ചത്.