22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ‘ആൾതാമസമില്ലാത്ത വീട്, തുറന്ന നിലയിൽ ജനൽ, എല്ലാം തകർത്ത നിലയിൽ’; ചേർത്തലയിലെ മോഷണശ്രമത്തിൽ അന്വേഷണം
Uncategorized

‘ആൾതാമസമില്ലാത്ത വീട്, തുറന്ന നിലയിൽ ജനൽ, എല്ലാം തകർത്ത നിലയിൽ’; ചേർത്തലയിലെ മോഷണശ്രമത്തിൽ അന്വേഷണം

ചേര്‍ത്തല: ചേര്‍ത്തലയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണശ്രമം നടന്നതായി പരാതി. ദേശീയ പാതയോരത്ത് വയലാര്‍ കവലയില്‍ പട്ടണക്കാട് രവി മന്ദിരത്തില്‍ ജ്യോതിമോളുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണശ്രമമുണ്ടായത്. വീടിന്റെ പിന്നിലെ ജനല്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

വീട്ടിലെ മുറികളുടെയും അലമാരകളുടെയും ഷെല്‍ഫുകളുടെയും പൂട്ടുകള്‍ തകര്‍ത്ത് സാമഗ്രികളെല്ലാം വാരി വലിച്ചിടുകയും ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. ‘വിവിധ മുറികളിലുണ്ടായിരുന്ന നാലു അലമാരകളും തകര്‍ത്തു അരിച്ചു പെറുക്കി പരിശോധിച്ചിട്ടുണ്ട്. എല്ലാ മുറികളുടെയും വാതിലുകളുടെ പൂട്ടുകളും വാതിലും തകര്‍ത്തിട്ടുണ്ട്. സ്വര്‍ണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കണക്കാക്കുന്നത്. കൂടുതല്‍ പരിശോധന നടത്തും. വീട്ടില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതും തകര്‍ത്തിട്ടുണ്ടെന്നാണ് വിവരം.’ മോഷ്ടക്കളുടെ നീക്കങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച ജ്യോതിയുടെ ബന്ധു വീട്ടില്‍ എത്തിയപ്പോള്‍ ജനല്‍ തുറന്നു കിടക്കുന്നത് കണ്ട് എറണാകുളത്തെ ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് പട്ടണക്കാട് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് മോഷണശ്രമം സ്ഥിരീകരിച്ചത്. വീട്ടുകാര്‍ കുറച്ചുനാളുകളായി മകള്‍ക്കൊപ്പം എറണാകുളത്താണ് താമസം. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Related posts

കേന്ദ്ര അവഗണന; മനുഷ്യച്ചങ്ങലക്ക് നിഖിലാ വിമലിനെ വീട്ടിലെത്തി ക്ഷണിച്ച് ഡിവൈഎഫ്ഐ

Aswathi Kottiyoor

അറിയിപ്പ്;കേളകം,ലേബർ പുതിയ രജിസ്ട്രേഷനും, പുതുക്കുന്നതിനും അവസരം

Aswathi Kottiyoor

വാഹനങ്ങളിലെ രൂപമാറ്റം:വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് ഹൈക്കോടതി നിർദേശം

Aswathi Kottiyoor
WordPress Image Lightbox