23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • രണ്ട് കോടി നഷ്ടപരിഹാരം നല്‍കണം; ശോഭാ സുരേന്ദ്രനും സുധാകരനും നന്ദകുമാറിനും ഇ പിയുടെ വക്കീല്‍ നോട്ടീസ്
Uncategorized

രണ്ട് കോടി നഷ്ടപരിഹാരം നല്‍കണം; ശോഭാ സുരേന്ദ്രനും സുധാകരനും നന്ദകുമാറിനും ഇ പിയുടെ വക്കീല്‍ നോട്ടീസ്

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു. ആരോപണങ്ങൾ പിൻവലിച്ച്‌ മാധ്യമങ്ങളിലൂടെ മാപ്പ്‌ പറയണമെന്നും ഇല്ലെങ്കിൽ നിയമ നടപടി ഉണ്ടാകുമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. തിരഞ്ഞെടുപ്പ്‌ സമയത്ത് ‌ആരോപണം ഉന്നയിച്ചതിന് പിന്നിൽ‌ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്നും ഇപി പറയുന്നു.

ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇപിക്ക് ജാഗ്രതക്കുറവുണ്ടായെന്ന കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന വാദം നിയമപോരാട്ടം വഴി ഇപി തെളിയിക്കട്ടെ എന്നായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാൽ ഇ പി ജയരാജനെതിരെ സിപിഎം നടപടി എടുത്തില്ലെങ്കിലും ഇടതുമുന്നണി യോഗത്തിൽ വിഷയം ഉന്നയിക്കാനാണ് സിപിഐ തീരുമാനം. വിവാദങ്ങൾ മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചു എന്ന പൊതു വിലയിരുത്തലിലാണ് സിപിഐ ഉള്ളത്.

Related posts

ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ

Aswathi Kottiyoor

ലോക്സഭ തെരഞ്ഞെടുപ്പ്; സ്പെഷ്യൽ പൊലീസ് ഓഫീസറായി ജോലി ചെയ്തു, മുൻ എസ്പിസി, എൻസിസി, എൻഎസ്എസ് വിദ്യാർത്ഥികള്‍ക്ക് ഇതുവരെ പണം കിട്ടിയില്ല

Aswathi Kottiyoor

അനു കൊലക്കേസ്: പ്രതി മുജീബിന്റെ വീട്ടിൽ പൊലീസെത്തും മുൻപ് നിര്‍ണായക തെളിവിന് തീയിട്ട് ഭാര്യ, അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox