• Home
  • Uncategorized
  • തിരഞ്ഞെടുപ്പ് നടത്തിപ്പിൽ വീഴ്ച; നിരവധി അധ്യാപകര്‍ക്ക് വോട്ടു ചെയ്യാനില്ല
Uncategorized

തിരഞ്ഞെടുപ്പ് നടത്തിപ്പിൽ വീഴ്ച; നിരവധി അധ്യാപകര്‍ക്ക് വോട്ടു ചെയ്യാനില്ല

കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയെ തുടര്‍ന്ന് നിരവധി അധ്യാപകര്‍ക്ക് വോട്ടു ചെയ്യാനുള്ള അവസരം നഷ്ടമായി. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകര്‍ക്കാണ് തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാനുള്ള അവസരം നഷ്ടമായത്. ഇവിടെയുള്ള 12 അധ്യാപകര്‍ക്ക് ഇലക്ഷന്‍ മൈക്രോ ഒബ്‌സര്‍വേറ്റര്‍മാരായി നിയമിച്ചുള്ള അറിയിപ്പ് ലഭിച്ചിരുന്നു. മൈക്രോ ഒബ്‌സര്‍വേറ്റര്‍മാരുടെ പട്ടികയിറങ്ങിയത് ഏപ്രില്‍ 22നായിരുന്നു.

അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ക്കാണ് അറിയിപ്പ് ലഭിച്ചത്. 24ന് നടക്കുന്ന പരിശീലനത്തിന് ഹാജരാകാനും ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചു. അവധിക്കാലമായതിനാല്‍ നാട്ടിലുള്ള ഇവരെല്ലാം പരിശീലനത്തിനായി കാസര്‍കോടെത്തി. ഇവരില്‍ മിക്കവരും ഇതര സംസ്ഥാനത്തില്‍ നിന്നടക്കം വിദൂര ജില്ലകളില്‍ നിന്നുള്ളവരുമായിരുന്നു.

എന്നാല്‍, പെട്ടന്ന് നിശ്ചയിച്ച പരിശീലനത്തിന് ഹാജരാകേണ്ടിയിരുന്ന ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അപേക്ഷയും കൊടുത്തിരുന്നില്ല. ഇതോടെ ഇവരുടെ വോട്ട് നഷ്ടമാകുമെന്ന അവസ്ഥയായി. ഇതു മനസ്സിലാക്കിയ അധികൃതര്‍ 12 പേരുടെ ഡ്യൂട്ടി റദ്ദാക്കി ഇന്നലെ ഉത്തരവിറക്കി. തങ്ങളുടെ ഡ്യൂട്ടി റദ്ദാക്കിയ വിവരം ഇന്നലെ വൈകിയാണ് ഇവര്‍ അറിയുന്നത്. അതിനാല്‍ ഇതില്‍ വിദൂര സ്ഥലങ്ങളിലുള്ള പലര്‍ക്കും സ്വന്തം നാട്ടിലെത്തി വോട്ടുചെയ്യാന്‍ പറ്റാത്ത അവസ്ഥയായി. ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥമൂലം ജനങ്ങളെ വോട്ട് ചെയ്യിപ്പിക്കേണ്ട ഉദ്യോഗസ്ഥര്‍ക്കാണ് ഈ ദുര്‍ഗതി സംഭവിച്ചത്.

Related posts

കെഎസ്എഫ്ഡിസിയിൽ നിന്ന് രാജിവച്ച് സംവിധായകൻ ഡോ.ബിജു

Aswathi Kottiyoor

‘മോദിയുടെ ഗ്യാരണ്ടി, ഒന്നും നടക്കില്ലെന്ന ഗ്യാരണ്ടി’: ശശി തരൂര്‍

Aswathi Kottiyoor

സുനിൽ കനഗോലു ഇനി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ്; നിയമനം ക്യാബിനറ്റ് റാങ്കിൽ

Aswathi Kottiyoor
WordPress Image Lightbox