25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വോട്ട് ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാർ തീപിടിച്ച് പൂർണമായും കത്തി, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Uncategorized

വോട്ട് ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാർ തീപിടിച്ച് പൂർണമായും കത്തി, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: കക്കാടംപൊയിലിൽ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു. കൂമ്പാറ സ്വദേശി ജോൺ എബ്രഹാമിന്റെ കുടുംബം സഞ്ചരിച്ച കാറാണ് കത്തിയത്. ഭാര്യയും സഹോദരിയുമാണ് ജോൺ എബ്രഹാമിന് ഒപ്പം കാറിലുണ്ടായിരുന്നത്. കക്കാടംപൊയിലിലെ 94 ആം നമ്പർ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകും വഴിയാണ് അപകടമുണ്ടായത്. കാറിന്റെ മുൻ ഭാഗത്ത് നിന്നും പുക കണ്ട ഉടനെ ജോണും കുടുംബവും ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. കാർ പൂർണമായും കത്തി നശിച്ചു. തീപിടിച്ച കാർ മറ്റൊരു കാറിനെയും ഇടിച്ചിരുന്നു. മുക്കം ഫയർഫോഴ്സെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related posts

തമിഴ്നാടിന് തിരിച്ചടി; മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിർമാണത്തിൽ കേരളത്തിന് അനുകൂലമായി റിപ്പോർട്ട്

Aswathi Kottiyoor

പരാതികളില്ല, വിവാദങ്ങളിലേക്കില്ല: മാമുക്കോയയുടെ കുടുംബം

Aswathi Kottiyoor

അതിശക്തമായ മഴയ്ക്ക് സാധ്യത, കേരളത്തിൽ മുന്നറിയിപ്പിൽ മാറ്റം; 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ

Aswathi Kottiyoor
WordPress Image Lightbox