21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചത് മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ക്ലീൻ ചിറ്റ്
Uncategorized

രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചത് മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ക്ലീൻ ചിറ്റ്

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചതിൽ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാൻ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങൾ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷൻ പറയുന്നു. കമ്മീഷന്റെ അവലോകനയോഗത്തിലാണ് ഈ വിലയിരുത്തൽ. ഇക്കാര്യം ഉടൻ പരാതിക്കാരനെ അറിയിക്കും.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി. അതേസമയം, രാജസ്ഥാനിലെ വിദ്വേഷ പ്രസംഗപരാതിയിൽ ഇതുവരെ കമ്മീഷൻ തീരുമാനം എടുത്തിട്ടില്ല.

Related posts

പെൻ ബോക്സ് സ്ഥാപിച്ചു

Aswathi Kottiyoor

‘ബൊലേറൊയെ ചേസ് ചെയ്ത് പൊലീസ്, വാഹനം വളഞ്ഞ് 5 പേരെ തടഞ്ഞു; ഫ്ലൈ ഓവറിൽ നിന്ന് ചാടിയ ഗ്യാങ്സ്റ്റർ മരിച്ചു

Aswathi Kottiyoor

കളിയാക്കിയതിന് പ്രതികാരം, കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തി; പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി യുവാവ്

Aswathi Kottiyoor
WordPress Image Lightbox