27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വിദ്യാഭ്യാസ മേഖലയിൽ പുതിയ ചുവടുവെപ്പുമായി എബിസി ഗ്രൂപ്പ് abcademy ലോഗോ പ്രകാശനം ചെയ്തു
Uncategorized

വിദ്യാഭ്യാസ മേഖലയിൽ പുതിയ ചുവടുവെപ്പുമായി എബിസി ഗ്രൂപ്പ് abcademy ലോഗോ പ്രകാശനം ചെയ്തു

തളിപ്പറമ്പ : കേരളത്തിലെ തൊഴിൽ വിദ്യാഭ്യാസ മേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ എബിസി ഗ്രൂപ്പ് ആരംഭിച്ച abcademy യുടെ ഉദ്ഘാടനം തളിപ്പറമ്പ എബിസി ഹൗസിൽ വെച്ച് നടന്ന ചടങ്ങിൽ എബിസി ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ മുഹമ്മദ് മദനി നിർവഹിച്ചു. എബിസി ഗ്രൂപ്പ് ഫൗണ്ടർ ഡയറക്ടർ ശ്രീ. ജുനൈദ് കെ എൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംരംഭത്തിന്റെ പുതിയ ലോഗോ പ്രകാശനം ഊരാലുങ്കൽ ലേബർ സൊസൈറ്റി ചെയർമാൻ ശ്രീ രമേശൻ പാലേരി നിർവഹിച്ചു. വെബ്സൈറ്റ് പ്രകാശനം ശ്രീ. പ്രവീൺ ചന്ദ്ര (ആർക്കിടെക്ട്) യും, വിദ്യാർത്ഥികൾക്കായുള്ള മൊബൈൽ ആപ്പ് ലോഞ്ച് ശ്രീ. അബ്ദുൽ സമദ് അമാനി (Secretary, Almakur group of institution ) യും നിർവഹിച്ചു.

വർധിച്ചു വരുന്ന തൊഴിലവസരങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള നൈപുണ്യ വികസനത്തിന്റെ കുറവ് മൂലം മികച്ച ഉദ്യോഗാർഥികളെ ലഭിക്കുന്നതിൽ തൊഴിൽ ദാതാക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും അത് മറികടക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ശ്രീ. ജുനൈദ് കെ എൻ, ജസീല (ഓപ്പറേഷനൽ ഹെഡ്, എബിസി ഗ്രൂപ്പ്) തുടങ്ങിയവർ പ്രസന്റേഷൻ നടത്തി.

Related posts

ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് ഇന്ന്, ദില്ലിയിലും ഹരിയാനയിലും ഒറ്റഘട്ടത്തിൽ; ആകെ 58 മണ്ഡലങ്ങൾ ബൂത്തിലേക്ക്

Aswathi Kottiyoor

മട്ടന്നൂരിൽ വീട്ടിനുള്ളിൽ ചാരായം വാറ്റുന്നതിനിടെ ഒരാൾ എക്സൈസ് പിടിയിൽ

Aswathi Kottiyoor

കുപ്പിയുടെ ചിത്രം അയച്ച് കൊടുത്താൽ അക്കൗണ്ടിൽ പണം എത്തും! കുപ്പിക്കുള്ളിൽ…; തന്ത്രം പൊളിച്ച് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox