24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കോളയാട് മഖാം ശരീഫ് ഉറൂസിന് സമാരംഭം കുറിച്ചു
Uncategorized

കോളയാട് മഖാം ശരീഫ് ഉറൂസിന് സമാരംഭം കുറിച്ചു

കോളയാട്: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോളയാട് മഖാം ശരീഫ് ഉറൂസിന് കോളയാട് ജുമാ മസ്ജിദ് കമ്മിറ്റി രക്ഷാധികാരി നെല്ലേരി അബ്ദുള്ള ഹാജി പതാക ഉയർത്തിയതോടെ സമാരംഭം കുറിച്ചു. ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൾ നാസർദാരിമി കട്ടിപ്പാറയുടെ നേതൃത്വത്തിൽ മഖാം സിയാറത്തും, മതവിജ്ഞാന സദസ്സും നടന്നു. കോളയാട് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് എ.പി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു. എ.ടി. കുഞ്ഞമ്മദ്, കെ.പി.അസീസ്, ഒ.കെ.അഷ്റഫ് എന്നിവർ പ്രസംഗിച്ചു.രണ്ടാം ദിവസമായ ഏപ്രിൽ 20 ശനിയാഴ്ച രാത്രി 7 മണിക്ക് സിദ്ധിക്ക് സഖാഫിയുടെ പ്രഭാഷണവും തുടർന്ന് സുബൈർ തോട്ടിക്കൽ നടത്തുന്ന കഥാപ്രസംഗവും ഉണ്ടാകും.
സമാപന ദിവസമായ ഏപ്രിൽ 21 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് അന്നദാനവും, രാത്രി 7 മണിക്ക് ലുഖ്മാനുൽ ഹക്കീം സഖാഫി പുല്ലാര നടത്തുന്ന പ്രഭാഷണവും ഉണ്ടായിരിക്കും.

Related posts

സിദ്ധാർത്ഥന്‍റെ മരണം; കടുത്ത നടപടിയുമായി ഗവർണർ, സർവകലാശാല മുൻ വിസി ശശീന്ദ്രനാഥിന് കാരണം കാണിക്കൽ നോട്ടീസ്

Aswathi Kottiyoor

പ്രാ​യ​പൂ​ർത്തി​യാ​കാ​ത്ത പെ​ൺകു​ട്ടി​യെ തട്ടിക്കൊണ്ടുപോയി; യു​വാ​വ് അറസ്റ്റിൽ

Aswathi Kottiyoor

വരൂ, കേരളജനതയുടെ പുസ്തകോത്സവ നഗരിയിലേക്ക്

Aswathi Kottiyoor
WordPress Image Lightbox