24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഒരു മലയാളി യുവതിയും; വെള്ളിയാഴ്ച രാത്രിയാണ് മകളുമായി അവസാനം സംസാരിച്ചതെന്ന് അച്ഛന്‍
Uncategorized

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഒരു മലയാളി യുവതിയും; വെള്ളിയാഴ്ച രാത്രിയാണ് മകളുമായി അവസാനം സംസാരിച്ചതെന്ന് അച്ഛന്‍

തിരുവനന്തപുരം: ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഒരു മലയാളി യുവതിയും. തൃശൂർ വെളുത്തൂർ സ്വദേശിനി ആന്റസ ജോസഫ് (21) ആണ് കപ്പലിലുള്ള നാലാമത്തെ ആൾ. ഇവർ എപ്പോൾ കോട്ടയം കൊടുങ്ങൂരാണ് താമസിക്കുന്നത്. 2 നാൾ മുൻപാണ് ഇവർ ഇവിടേക്ക് താമസം മാറ്റിയത്. പുതിയ വീട്ടിലെ താമസത്തിന് മകൾ എത്താനിരിക്കയാണ് ഇറാന്‍ സൈന്യം കപ്പൽ പിടിച്ചെടുത്തത്തെന്ന് ആന്റസയുടെ അച്ഛന്‍ ബിജു എബ്രഹാം പറഞ്ഞു.

ട്രൈനിങ്ങിന്റെ ഭാഗമായി 9 മാസമായി കപ്പലിൽ ജോലി ചെയ്തു വരികയായിരുന്ന ആന്റസ ജോസഫ്. തിരിച്ചു ഇന്ത്യയിലേക്ക് വരും വഴിയാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ബിജു എബ്രഹാം പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ആന്റസ ജോസഫ് വീട്ടുകാരുമായി അവസാനം സംസാരിച്ചത്. അത് കഴിഞ്ഞ് ബന്ധപ്പെടാൻ സാധിച്ചില്ല. ഇന്ന് കമ്പനി അധികൃതർ ബന്ധപ്പെട്ടിരുന്നു. മകൾ സുരക്ഷിതയണെന്ന് അറിയിച്ചുവെന്നും ആന്റസയുടെ അച്ഛന്‍ ബിജു എബ്രഹാം പറഞ്ഞു.

മുഖ്യമന്ത്രി അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിൽ മൂന്ന് മലയാളികൾ എന്നാണ് പറഞ്ഞതെന്നും തൻ്റെ മകൾ കൂടി ഉൾപ്പെടെ 4 പേരാണ് ഉള്ളതെന്നും മകളുടെ കാര്യം വിട്ട് കളഞ്ഞത് മനോവിഷമം ഉണ്ടാക്കിയെന്നും എത്രയും വേഗം എല്ലാവരെയും മോചിപ്പിക്കുവാൻ സർക്കാർ ഇടപെടണമെന്നും ബിജു എബ്രഹാം പറഞ്ഞു.

Related posts

ആഫ്രിക്കൻ രാജ്യങ്ങളിലെ വിദ്യാർഥികളെ കേരളത്തിൽ എത്തിക്കാനുള്ള ശ്രമമുണ്ടാകണം; സാധ്യതകൾ ചർച്ച ചെയ്ത് ലോക കേരള സഭ

Aswathi Kottiyoor

മലപ്പുറത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ ദൗർഭാഗ്യകരം; പ്രതികരണവുമായി വിദ്യഭ്യാസ മന്ത്രി

Aswathi Kottiyoor

പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; നടന്‍ വിനായകന്‍ അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox