27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സുൽത്താൻ ബത്തേരി അല്ല, അത് ഗണപതിവട്ടം; പേര് മാറ്റം അനിവാര്യമെന്ന് കെ സുരേന്ദ്രൻ, പരിഹസിച്ച് കോണ്‍ഗ്രസ്
Uncategorized

സുൽത്താൻ ബത്തേരി അല്ല, അത് ഗണപതിവട്ടം; പേര് മാറ്റം അനിവാര്യമെന്ന് കെ സുരേന്ദ്രൻ, പരിഹസിച്ച് കോണ്‍ഗ്രസ്

കോഴിക്കോട്: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന ആവശ്യത്തിലുറച്ച് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് അതല്ലെന്നും ഗണപതിവട്ടം എന്നാണെന്നും കെ സുരേന്ദ്രൻ ആവര്‍ത്തിച്ചു. നേരത്തെ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ സുല്‍ത്താന്‍ ബത്തേരിയെന്നതല്ല യഥാര്‍ത്ഥ പേരെന്നും അത് ഗണപതിവട്ടമെന്നാണെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.

ഇക്കാര്യമാണിപ്പോള്‍ കെ സുരേന്ദ്രൻ വീണ്ടും ആവര്‍ത്തിച്ചത്. സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റം അനിവാര്യമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. വൈദേശിക ആധിപത്യത്തിന്‍റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേര്. വിഷയം 1984ൽ പ്രമോദ് മഹാജൻ ഉന്നയിച്ചത് ആണെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം, സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന കെ സുരേന്ദ്രന്‍റെ ആവശ്യത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സുരേന്ദ്രന് എന്തും പറയാം എന്ന് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദീഖ് പരിഹസിച്ചു. സുരേന്ദ്രൻ ജയിക്കാൻ പോകുന്നില്ലെന്നും നടക്കാൻ പോകുന്ന കാര്യമല്ലെന്നും അതിനൊരു വലിയും നല്‍കുന്നില്ലെന്നും സിദ്ദീഖ് തിരിച്ചടിച്ചു. പേരുമാറ്റല്‍ വിവാദത്തില്‍ സുരേന്ദ്രനെതിരെ കല്‍പ്പറ്റ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ സികെ ശശീന്ദ്രനും രംഗത്തെത്തി.

അനില്‍ ആന്‍റണിക്കെതിരായ ആരോപണത്തിലും കെ സുരേന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കി. അനിൽ ആന്‍റണിക്കെതിരായ ആരോപണം സത്യത്തിൽ ലക്ഷ്യം വെക്കുന്നത് എകെ ആന്‍റണിയെയാണ്. കോൺഗ്രസിനകത്തെ പ്രശ്നങ്ങൾ ആണ് ആരോപണത്തിന് പിന്നിലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.പാനൂർ സ്ഫോടനത്തിന്‍റെ റിമാൻഡ് റിപ്പോർട്ട് ഗൗരവതരമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ആര്‍ എസ് എസ് ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് അയിരുന്നു ബോംബ് നിർമാണം. ബോംബ് നിർമാണം സിപിഎം ഉന്നത നേതൃത്വത്തിന്‍റെ അറിവോടെ നടന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ശക്തമായി ഇടപെടണം. പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ല.

മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. മുസ്ലിം സമുദായത്തിലെ തീവ്ര ചിന്താഗതിക്കാരെ ഒപ്പം നിർത്താൻ കൂടി ലക്ഷ്യമിട്ട് ആയിരുന്നു ബോംബ് നിർമാണം.കണ്ണൂരിലെ ബോംബ് നിർമാണ വിദഗ്ധരുടെ ലിസ്റ്റ് പൊലീസിന്‍റെ പക്കൽ ഉണ്ട്. ഇത് പരിശോധിക്കാനോ അവരെ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല. സംഭവത്തില്‍ ഉന്നത തല അന്വേഷണം വേണം. വിഷയത്തിൽ കോൺഗ്രസ് വലിയ താത്പര്യം കാണിക്കുന്നില്ല. എഡിജിപി റാങ്കിലുള്ള ഉദ്യാഗസ്ഥൻ അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Related posts

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്; ഒരു പ്രതി കൂടി പിടിയിൽ

Aswathi Kottiyoor

കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; മറ്റന്നാൾ റെഡ് അലർട്ട് മൂന്ന് ജില്ലകളിൽ

Aswathi Kottiyoor

‘സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നു’: മനസിലെ വിങ്ങല്‍ പങ്കുവച്ച് ഭാഗ്യലക്ഷ്മി

Aswathi Kottiyoor
WordPress Image Lightbox