23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ‘മഞ്ചേരി ക്രൈസ്തവ ദേവാലയത്തിൻ്റെ മുറ്റത്ത് ഈദ് പ്രാർത്ഥന’; പിതാവിൻ്റെ കൈകളിൽ മുത്തം നൽകണമെന്ന് കെ ടി ജലീൽ
Uncategorized

‘മഞ്ചേരി ക്രൈസ്തവ ദേവാലയത്തിൻ്റെ മുറ്റത്ത് ഈദ് പ്രാർത്ഥന’; പിതാവിൻ്റെ കൈകളിൽ മുത്തം നൽകണമെന്ന് കെ ടി ജലീൽ


മഞ്ചേരി സി.എസ്.ഐ ക്രൈസ്തവ ദേവാലയത്തിൻ്റെ മുറ്റത്ത് ഈദ്ഗാഹ് ഒരുക്കപ്പെട്ട വാർത്ത മനസിന് നൽകിയ സന്തോഷം വലുതെന്ന് സിപിഐഎം നേതാവ് കെ ടി ജലീൽ. മാനവിക ഐക്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പുതിയ അദ്ധ്യായമാണ് മഞ്ചേരിയിൽ സൃഷ്ടിക്കപ്പെട്ടത്. അതിന് സാഹചര്യമൊരുക്കിയ ചർച്ചിൻ്റെ കമ്മിറ്റിക്കാർക്കും പുരോഹിതർക്കും ഒരായിരം അഭിനന്ദനങ്ങൾ. അവരെയൊന്ന് നേരിൽ കണ്ട് അനുമോദിക്കാൻ അതിയായ ആഗ്രഹമുണ്ടെന്നും ജലീൽ പറഞ്ഞു.തെരഞ്ഞെടുപ്പ് കഴിഞ്ഞ് തീർച്ചയായും ദേവാലയത്തിൽ പോകും. ചർച്ചിൽ പ്രാർത്ഥനക്ക് നേതൃത്വം നൽകുന്ന പിതാവിൻ്റെ കയ്യൊന്ന് നെഞ്ചോട് ചേർത്തുവെക്കണം. ആ കൈകളിൽ ഒരു മുത്തം നൽകണം. കമ്മിറ്റിക്കാരുടെ കൂടെയിരുന്ന് കുറച്ചുനേരം സംസാരിക്കണം. അവർക്ക് വിരോധമില്ലെങ്കിൽ ഒരു ചായ കുടിക്കണം. ഭൂമിയിൽ സ്വർഗ്ഗം പണിയുന്നവരാണ് മഹാൻമാർ. അവരോടൊപ്പമുള്ള നിമിഷങ്ങൾ നൽകുന്ന അനുഭൂതി വിവരണാതീതമാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു

Related posts

പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ

Aswathi Kottiyoor

മൂന്നാർ ഹിൽ ഏരിയാ അതോറിറ്റി രൂപീകരിക്കും: മന്ത്രിസഭാ യോഗത്തിൽ തീരുമാനം

Aswathi Kottiyoor

‘കുടിശിക തീര്‍ക്കാന്‍ 57 കോടി അനുവദിക്കണം’; പൊലീസ് മേധാവിയുടെ ആവശ്യം തള്ളി ധനവകുപ്പ്

Aswathi Kottiyoor
WordPress Image Lightbox