22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • വോട്ടിങ്ങ് മെഷീനിൽ കെ സുധാകരൻ്റെ പേര് മാറ്റി; തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമെന്ന് കോൺഗ്രസ്
Uncategorized

വോട്ടിങ്ങ് മെഷീനിൽ കെ സുധാകരൻ്റെ പേര് മാറ്റി; തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമെന്ന് കോൺഗ്രസ്

കണ്ണൂർ: കെ സുധാകരന്റെ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിലെ പേര് മാറ്റിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടിയെന്ന് കോണ്‍ഗ്രസ്. കെ സുധാകരൻ എന്ന പേരിനു പകരം കെ സുധാകരൻ S/o രാവുണ്ണി എന്നാണ് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് പേര് മാറിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കെ സുധാകരൻ എന്ന പേരിലായിരുന്നു കെപിസിസി മത്സരിച്ചത്.

സുധാകരൻ്റെ പേര് മാറ്റിയത് ബോധപൂർവ്വം തിരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ശ്രമമാണെന്ന് കോൺഗ്രസ് ആരോപിച്ചു. കെ സുധാകരൻ എന്ന പേരിൽ രണ്ട് അപര സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. സാധാരണ നിലയിൽ ദേശീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശപത്രികയിൽ നൽകിയ പേരാണ് അനുവദിക്കാറുള്ളത്. മത്സരിച്ച കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പിലും കെ സുധാകരൻ എന്ന പേരിലാണ് മത്സരിച്ചതെന്നും സിപിഐഎം ഭീഷണിക്ക് മുന്നിൽ അധികാരികൾ വഴങ്ങുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ശ്രമമെന്ന് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.

Related posts

സംസ്ഥാന വിജിലൻസിന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാം; ഹൈക്കോടതി

Aswathi Kottiyoor

YMCA കൊട്ടിയൂർ പി. ഒ, ചുങ്കക്കുന്ന സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണവും.

Aswathi Kottiyoor

വീണ്ടും കാട്ടാനക്കെടുതി; വീടും പുകപ്പുരയും കൃഷികളും നശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox