27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൂട്ടുകാര്‍ക്കൊപ്പം കുളിക്കാൻ പോയി, പാറയിടുക്കിൽ അകപ്പെട്ടു; വാല്‍പ്പാറയിൽ മലയാളി യുവാവ് മുങ്ങി മരിച്ചു
Uncategorized

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാൻ പോയി, പാറയിടുക്കിൽ അകപ്പെട്ടു; വാല്‍പ്പാറയിൽ മലയാളി യുവാവ് മുങ്ങി മരിച്ചു

തൃശൂര്‍: വാൽപ്പാറ വെള്ളമല ടണലിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു. വാൽപ്പാറ കോ- ഓപ്പറേറ്റീവ് കോളനിയിലെ താമസക്കാരനായ ശ്യാം കൃഷ്ണൻ(26)ആണ് മരിച്ചത്.

വാൽപ്പാറയിലെ ബന്ധുവിനൊപ്പം തുണിക്കട നടത്തുകയായിരുന്നു ശ്യാം. കൂട്ടുകാർക്കൊപ്പം ഉച്ചയോടെയാണ് കുളിക്കാൻ പോയത്. പാറയിടുക്കിൽ അകപ്പെട്ട ശ്യാം കൃഷ്ണനെ ഫയർഫോഴ്സ് എത്തി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

‘മദ്യവില കൂട്ടേണ്ടി വരും, ബെവ്ക്കോ നഷ്ടത്തിലേക്ക് പോകാൻ സാധ്യത’, ‘ഗ്യാലനേജ് ഫീസി’ൽ മന്ത്രിക്ക് എംഡിയുടെ കത്ത്

Aswathi Kottiyoor

ആനക്കുളത്ത് വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം, സ്ത്രീകള്‍ക്കുനേരെ അസഭ്യവർഷം, മദ്യപസംഘം അറസ്റ്റിൽ

Aswathi Kottiyoor

കോട്ടയത്ത് മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox