24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ചാലിയാർ പുഴയുടെ തീരത്ത് അവശ നിലയിൽ കാട്ടാന, അക്രമകാരിയെന്ന് നാട്ടുകാർ
Uncategorized

ചാലിയാർ പുഴയുടെ തീരത്ത് അവശ നിലയിൽ കാട്ടാന, അക്രമകാരിയെന്ന് നാട്ടുകാർ

നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ ചാലിയാർ പുഴയുടെ തീരത്ത് അവശ നിലയിൽ കാട്ടാനയെ കണ്ടെത്തി. കാലിന് പരിക്കേറ്റ കാട്ടാന പ്രയാസപ്പെട്ടാണ് നടക്കുന്നതെന്നാണ് നാട്ടുകാർ വിശദമാക്കുന്നത്. ആനയെ കണ്ട പ്രദേശവാസി ബഹളം വച്ചതോടെ ആര്യവല്ലിക്കാവ് ഭാഗത്തേക്ക് ആന നീങ്ങിയിട്ടുണ്ട്. ദിവസങ്ങളായി ഈ ആന കോവിലകത്തുമുറി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നത്. അക്രമകാരിയാണ് ആനയെന്നും പിടികൂടി വനത്തിൽ വിടണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പത്തനംതിട്ട തുലാപ്പള്ളിയിൽ കർഷകനെ കാട്ടാന കൊന്നത്. വട്ടപ്പാറ സ്വദേശി ബിജു മാത്യുവാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ ഇറങ്ങി വിളകൾ നശിപ്പിച്ച കാട്ടാനയെ വീട്ടുമുറ്റത്ത് നിന്ന് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ബിജുവിനെ കാട്ടാന ആക്രമിച്ചത്.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ബാലവേല വിരുദ്ധ ദിനം ആചരിച്ചു*

Aswathi Kottiyoor

മന്ത്രി ബിന്ദുവിന് ആശ്വാസം; തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി തള്ളി

Aswathi Kottiyoor

ലഹരിക്ക് അടിമയായ നടന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി; ഭയം മൂലം മകനെ വിട്ടില്ലെന്ന് ടിനി ടോം

WordPress Image Lightbox