24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പശ്ചിമ ബംഗാളിൽ എൻഐഎ സംഘത്തിന് നേരെ ആക്രമണം; വാഹനം തല്ലിത്തകർത്തു, ഒരു ഉദ്യോഗസ്ഥന് പരുക്ക്
Uncategorized

പശ്ചിമ ബംഗാളിൽ എൻഐഎ സംഘത്തിന് നേരെ ആക്രമണം; വാഹനം തല്ലിത്തകർത്തു, ഒരു ഉദ്യോഗസ്ഥന് പരുക്ക്

പശ്ചിമ ബംഗാളിൽ എൻഐഎ സംഘത്തിന് നേരെ ആക്രമണം. ഈസ്റ്റ്‌ മിഡ്നാപൂരിലെ ഭൂപതിനഗറിൽ ആണ് സംഭവം. തൃണമൂൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴാണ് എൻഐഎ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. 150 ഓളം വരുന്ന ആൾ കൂട്ടം എൻഐഎ സംഘത്തെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. ആക്രമണത്തിൽ ഒരു എൻഐഎ ഉദ്യോഗസ്ഥന് പരുക്കേറ്റു.

2022ൽ നടന്ന സ്‌ഫോടനക്കേസ് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് എൻഐഎ സംഘത്തിന് നേരെ ആക്രമണം നടന്നത്. പുലർച്ചെ 5.30ഓടെയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ മാസം സ്‌ഫോടനവുമായി ബന്ധപ്പെട്ട് എട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളെ എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എൻഐഎയുടെ നീക്കത്തിൽ ബി.ജെ.പിക്ക് പങ്കുണ്ടെന്ന് ടി.എം.സി ആരോപിച്ചിരുന്നു.

Related posts

166 റൺസ് വിജയലക്ഷ്യം മറികടക്കാൻ വേണ്ടിവന്നത് വെറും 9.4 ഓവർ; ഞെട്ടിച്ച് ഹൈദരാബാദ്

കോളിത്തട്ട് ഗവ എൽ പി സ്കൂളിൽ കർഷകദിനം ആചരിച്ചു.

Aswathi Kottiyoor

വളർത്തു നായ കുരച്ചതിന് ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർക്ക് ക്രൂര മർദനം; നാല് ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox