23.9 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • പെരുമാറ്റചട്ട ലംഘനം: എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കാരണംകാണിക്കല്‍ നോട്ടീസ്, 48 മണിക്കൂറിൽ മറുപടിയില്ലെങ്കിൽ നടപടി
Uncategorized

പെരുമാറ്റചട്ട ലംഘനം: എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കാരണംകാണിക്കല്‍ നോട്ടീസ്, 48 മണിക്കൂറിൽ മറുപടിയില്ലെങ്കിൽ നടപടി

കാസർകോട് : തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് കാസർകോട്ടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്. മുന്‍കൂട്ടി അനുമതി വാങ്ങാതെ പ്രചാരണത്തിനായി വാഹനം ഉപയോഗിച്ചു, വാഹനം രൂപമാറ്റം വരുത്തി, അനുമതിയില്ലാതെ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചു, റോഡ് ഷോ നടത്തി, പടക്കം പൊട്ടിച്ചു, മൃഗത്തെ പ്രദര്‍ശിപ്പിച്ചു, കുട്ടികളെ റാലിയില്‍ പങ്കെടുപ്പിച്ചു, തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. മാതൃകാ പെരുമാറ്റ ചട്ടം നോഡല്‍ ഓഫീസറും സബ് കളക്ടറുമായ സൂഫിയാന്‍ അഹമ്മദാണ് നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

Related posts

കേരളത്തിൽ എത്താനായതിൽ സന്തോഷം, ഇവിടെ പുതിയ തുടക്കം, വികസനത്തുടക്കം: നരേന്ദ്രമോദി

Aswathi Kottiyoor

അരമണിക്കൂറിനിടയിൽ രണ്ട് ശസ്ത്രക്രിയ; നാലുവയസുകാരിയുടെ ആരോഗ്യത്തിൽ കുടുംബത്തിന് ആശങ്ക, അന്വേഷണം തുടരുന്നു

Aswathi Kottiyoor

മത്സരിക്കാൻ വിമുഖത കാണിച്ച കെ സുരേന്ദ്രനെ കളത്തിൽ ഇറക്കിയത് നരേന്ദ്രമോദിയും അമിത് ഷായും

Aswathi Kottiyoor
WordPress Image Lightbox