25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അമിത് ഷായ്‌ക്കെതിരെ ഗാന്ധിനഗറിൽ അദ്വാനിയുടെ മകൾ പ്രതിഭ ?
Uncategorized

അമിത് ഷായ്‌ക്കെതിരെ ഗാന്ധിനഗറിൽ അദ്വാനിയുടെ മകൾ പ്രതിഭ ?

ഗുജറാത്തിലെ ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലം ബിജെപിയുടെ ഉരുക്കുകോട്ടയാണ്. ബിജെപി മുതിർന്ന നേതാവ് എൽകെ അദ്വാനി ആറ് പ്രാവശ്യം പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഗാന്ധിനഗറിൽ നിന്നാണ്. 2019ൽ അദ്വാനിയിൽ നിന്ന് ഈ സീറ്റ് അമിത് ഷാ ഏറ്റെടുത്തു. കന്നിയങ്കത്തിൽ 5,57,014 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അമിത് ഷാ വിജയിച്ചത്. ഈ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി അമിത് ഷായ്‌ക്കെതിരെ മത്സരിക്കുന്നത് എൽകെ അദ്വാനിയുടെ മകൾ പ്രതിഭാ അദ്വാനിയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കോൺഗ്രസ് നേതാവും കേരള മുൻമുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരൻ്റെ മകൾ പദ്മജ വേണുഗോപാൽ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. അതിനോട് കൂട്ടിച്ചേർത്താണ് പ്രതിഭാ അദ്വാനി കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന പ്രചരണം.

Related posts

ജി 20 ഉച്ചകോടിക്ക് ഡല്‍ഹിയില്‍ തുടക്കം; ആഫ്രിക്കൻ യൂണിയന് ജി20യിൽ അംഗത്വം നല്‍കി

Aswathi Kottiyoor

മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കി ജീപ്പ് നിർത്താതെ പോയി; പൊലീസുകാരനെ വളഞ്ഞിട്ട് പിടികൂടി തടഞ്ഞുവച്ച് നാട്ടുകാർ

Aswathi Kottiyoor

ഒരേയൊരു വിഎസ്! പതറാത്ത ചുവടുറപ്പിന് പ്രായം നൂറ്

Aswathi Kottiyoor
WordPress Image Lightbox