27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • പ്രസവ വേദനയായി വന്ന യുവതിയെ സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തില്ല; കോംപൗണ്ടിൽ പ്രസവം, ഡോക്ടർമാർക്ക് സസ്പെൻഷൻ
Uncategorized

പ്രസവ വേദനയായി വന്ന യുവതിയെ സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തില്ല; കോംപൗണ്ടിൽ പ്രസവം, ഡോക്ടർമാർക്ക് സസ്പെൻഷൻ

ജയ്പൂർ: സർക്കാർ ആശുപത്രിയിൽ അഡ്മിഷൻ നൽകാത്തതിനെ തുടർന്ന് യുവതി ആശുപത്രി കോംപൗണ്ടിൽ പ്രസവിച്ച സംഭവത്തിൽ മൂന്നു ഡോക്ടർമാർക്ക് സസ്പെൻഷൻ. പ്രസവ വേദനയുമായി ആശുപത്രിയിലെത്തിയ പൂർണ്ണ ​ഗർഭിണിയായ യുവതിക്കാണ് ഡോക്ടർമാർ അഡ്മിഷൻ നൽകാതിരുന്നത്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവമുണ്ടായത്.

ബുധനാഴ്ചയാണ് പ്രസവ വേദനയെ തുടർന്ന് ഗർഭിണിയായ യുവതി കൻവാതിയ ആശുപത്രിയിലെത്തുന്നത്. ഇവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ വിസമ്മതിച്ചു. തുടർന്ന് യുവതി പുറത്തേക്ക് പോകുന്നതിനിടെ പ്രസവവേദന വരികയും ആശുപത്രിയുടെ ഗേറ്റിന് സമീപം പ്രസവിക്കുകയുമായിരുന്നു. സംഭവത്തിൽ ആശുപത്രിയിലെ മൂന്ന് റസിഡൻ്റ് ഡോക്ടർമാരായ കുസും സൈനി, നേഹ രജാവത്ത്, മനോജ് എന്നിവരെ സസ്പെൻഡ് ചെയ്തു. ഇവർ ​ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിഷയത്തിൽ അനാസ്ഥ വരുത്തിയ കൻവാതിയ ആശുപത്രി സൂപ്രണ്ട് ഡോ രാജേന്ദ്ര സിംഗ് തൻവാറിനും കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഭവത്തിൽ വകുപ്പുതല അന്വേഷണവും നടത്തും.

Related posts

ഭാര്യാമാതാവിനെ മരുമകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

Aswathi Kottiyoor

മുൻ വൈരാ​ഗ്യം; വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം, നാലുപേർ അറസ്റ്റിൽ

Aswathi Kottiyoor

*❄️😷പാനൂരിൽ കോവിഡ് മരണം. ഇന്നു മുതൽ നിയന്ത്രണങ്ങളിലേക്ക്, മാസ്ക് നിർബന്ധമാക്കി.*

Aswathi Kottiyoor
WordPress Image Lightbox