22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • കണ്ടെയ്‌നർ ലോറിയുടെ ടയർ ഊരിത്തെറിച്ചു; ഫാസ്‌ടാഗ് കൗണ്ടറിലിരുന്നയാൾ കൊല്ലപ്പെട്ടു
Uncategorized

കണ്ടെയ്‌നർ ലോറിയുടെ ടയർ ഊരിത്തെറിച്ചു; ഫാസ്‌ടാഗ് കൗണ്ടറിലിരുന്നയാൾ കൊല്ലപ്പെട്ടു

തൃശ്ശൂർ: കണ്ടൈനർ ലോറിയിൽ നിന്ന് ടയർ ഊരിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂർ നടത്തറ ഹൈവേയിലാണ് സംഭവം. ഫാസ്റ്റ് ടാഗിന്റെ താത്കാലിക കൗണ്ടറിലിരുന്ന കുന്നംകുളം സ്വദേശി പി.കെ.ഹെബിൻ ആണ് മരിച്ചത്. 55 വയസായിരുന്നു. കോയമ്പത്തത്തൂരിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയുടെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഹെബിനെ തൃശൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഉച്ചതിരിഞ്ഞ് 3.10 നായിരുന്നു അപകടം.

Related posts

തൊഴിലുറപ്പ് സോഷ്യല്‍ ഓഡിറ്റ്; കേരളം വീണ്ടും ഒന്നാമത്; എം ബി രാജേഷ്

Aswathi Kottiyoor

​ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; യുവതിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ കോളേജ്

Aswathi Kottiyoor

വജ്ര ജൂബിലി വിളമ്പര ഘോഷയാത്ര നടത്തി.

Aswathi Kottiyoor
WordPress Image Lightbox