22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • ശമ്പളമില്ലാതെ തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാര്‍; മുടങ്ങിയത് 10,000 പേരുടെ ശമ്പളം
Uncategorized

ശമ്പളമില്ലാതെ തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാര്‍; മുടങ്ങിയത് 10,000 പേരുടെ ശമ്പളം

കോഴിക്കോട്: തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരുടെ മാര്‍ച്ച് മാസത്തിലെ ശമ്പളം മുടങ്ങി. ബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചെങ്കിലും തിരിച്ചയക്കുകയായിരുന്നു. ഗ്രാമവികസനം, പഞ്ചായത്ത്, നഗര കാര്യം, ടൗൺ & കൺട്രി പ്ലാനിങ്, എൽഎസ്ജി ഡി എഞ്ചിനീയറിങ് വിഭാഗം എന്നിവിടങ്ങളിലെ 10,000ത്തോളം ജീവനക്കാരുടെ ശമ്പളം ആണ് മുടങ്ങിയത്.

പുതിയ ബജറ്റിൽ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ശമ്പള ഭരണ ചെലവുകൾക്ക് പുതിയ ഹെഡ് ഓഫ് അക്കൗണ്ടുകൾ തുടങ്ങിയിരുന്നു. അക്കൗണ്ടന്‍റ് ജനറൽ ഈ ഹെഡ് ഓഫ് അക്കൗണ്ടുകൾ അംഗീകരിച്ചിരുന്നെങ്കിലും തദ്ദേശസ്വയംഭരണ വകുപ്പിലെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നും തുടർ നടപടികൾ വൈകിച്ചതാണ് ശമ്പളം മുടങ്ങാൻ ഇടയായത്.

Related posts

യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

Aswathi Kottiyoor

ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച സംഭവം; അപ്പീൽ നൽകി ഇന്ത്യ

Aswathi Kottiyoor

അമേരിക്കയിലെ ചിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു; ഭർത്താവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox