22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • കേരള – തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം; ‘കള്ളക്കടൽ പ്രതിഭാസം’ തുടരുന്നു
Uncategorized

കേരള – തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം; ‘കള്ളക്കടൽ പ്രതിഭാസം’ തുടരുന്നു

തിരുവനന്തപുരം: കേരള – തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല ഉണ്ടാകുമെന്ന് ജാഗ്രത നിർദ്ദേശം. ‘കള്ളക്കടൽ’ പ്രതിഭാസത്തിൻ്റെ ഭാഗമായാണ് ഇതെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

കേരള തീരത്ത് ഇന്ന് (04-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 സെന്‍റീ മീറ്ററിനും 40 സെന്‍റീ മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് (04-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 സെന്‍റീ മീറ്ററിനും 45 സെന്‍റീ മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Related posts

വിദേശയാത്രയെച്ചൊല്ലി തർക്കം, ലിൻസിയെ ചവിട്ടി ബോധരഹിതയാക്കി; കുളിമുറിയിൽ വീണതെന്ന് വീട്ടുകാരോട്

Aswathi Kottiyoor

റഷ്യൻ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; നാല് വിമാനങ്ങൾ കത്തിനശിച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതല്‍ അപേക്ഷിക്കാം, ക്ലാസുകൾ ജൂൺ 24ന് ആരംഭിക്കും; വിശദാംശങ്ങളറിയാം

WordPress Image Lightbox