23.3 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതല്‍ അപേക്ഷിക്കാം, ക്ലാസുകൾ ജൂൺ 24ന് ആരംഭിക്കും; വിശദാംശങ്ങളറിയാം
Uncategorized

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതല്‍ അപേക്ഷിക്കാം, ക്ലാസുകൾ ജൂൺ 24ന് ആരംഭിക്കും; വിശദാംശങ്ങളറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചതിനൊപ്പം പ്ലസ് വണ്‍ പ്രവേശന നടപടികളും വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി കെ ശിവൻ കുട്ടി. സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടി മെയ് 16 മുതല്‍ ആരംഭിക്കുമെന്ന് ശിവൻ കുട്ടി പറഞ്ഞു. മെയ് 16 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 29ന് ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 24ന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.

ഇത്തവണ പ്ലസ് ടുവിന് ആകെ 4,33,23 സീറ്റുകളാണുള്ളതെന്ന് മന്ത്രി ശിവൻ കുട്ടി പറഞ്ഞു. ആകെ 4,33,231 സീറ്റുകളാണ് ആകെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ളത്. വിഎച്ച്സിയില്‍ ആകെ 33,030 സീറ്റുകളും പോളിടെക്നിക്കില്‍ 9990 സീറ്റുകളുമാണുല്ളത്. ബാച്ച് വര്‍ധനവിലൂടെ ഇത്തവണ പ്ലസ് വണ്‍ പ്രവേശനത്തിന് ആകെ 73,724 സീറ്റുകളുടെ വര്‍ധനവുണ്ടാകുമെന്നും മന്ത്രി ശിവൻ കുട്ടി പറഞ്ഞു. ഏകജാലക സംവിധാനം വഴിയായിരിക്കും പ്ലസ് വണ്‍ പ്രവേശനം. https://hscap.kerala.gov.in/ എന്ന വെബ് സൈറ്റ് വഴിയായിരിക്കും മെയ് 16 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനാകുക.

Related posts

ഗാർഹിക ഉപഭോക്താക്കൾക്കുള്ള സബ്സിഡി തുടരും; വൈദ്യുതി മന്ത്രി

Aswathi Kottiyoor

വീട്ടില്‍ സൂക്ഷിച്ചത് ഒരു ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ കോടയും; യുവാവ് പിടിയില്‍

Aswathi Kottiyoor

സെഞ്ചുറിയുമായി സഞ്ജു നയിച്ചു, ഇന്ത്യ ജയിച്ചു! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പര; വിജയം 78 റണ്‍സിന്

Aswathi Kottiyoor
WordPress Image Lightbox