24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അമൃതയുടെ വിവാഹമാണ് നാളെ, അവ‍ര്‍ മുന്നിൽ നിന്ന് നടത്തേണ്ട മംഗള ക‍ര്‍മ്മമായിരുന്നു’ കുറിപ്പുമായി വിഡി സതീശൻ
Uncategorized

അമൃതയുടെ വിവാഹമാണ് നാളെ, അവ‍ര്‍ മുന്നിൽ നിന്ന് നടത്തേണ്ട മംഗള ക‍ര്‍മ്മമായിരുന്നു’ കുറിപ്പുമായി വിഡി സതീശൻ

കണ്ണൂര്‍: പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെ സഹോദരിയുടെ വിവാഹ വിവരം പങ്കുവച്ച് വിഡി സതീശൻ. ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹമാണ് നാളെ. കൃപേഷും ശരത് ലാലും മുന്നിൽ നിന്ന് നടത്തേണ്ട മംഗളകർമ്മമായിരുന്നു എന്ന് തുടങ്ങുന്ന കുറിപ്പിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമ‍ര്‍ശനം ഉന്നയിച്ചു.

ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹമാണ് നാളെ. കൃപേഷും ശരത് ലാലും മുന്നിൽ നിന്ന് നടത്തേണ്ട മംഗളകർമ്മമായിരുന്നു. ആ സന്തോഷവും നിറവും കെടുത്തിയത് സിപി‍എമ്മാണ്. മനസാക്ഷിയുള്ളവർ അത് മറക്കില്ല… പൊറുക്കില്ല എന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

വിഡി സതീശന്റെ കുറിപ്പിങ്ങനെ.’ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹമാണ് നാളെ. കൃപേഷും ശരത് ലാലും മുന്നിൽ നിന്ന് നടത്തേണ്ട മംഗളകർമ്മമായിരുന്നു. ആ സന്തോഷവും നിറവും കെടുത്തിയത് സിപിഎമ്മാണ്. മനസാക്ഷിയുള്ളവർ അത് മറക്കില്ല… പൊറുക്കില്ല… അമൃത; നേരിട്ട് അറിയുന്നതും അറിയാത്തതുമായ എത്രയോ പേരുടെ സഹോദരിയും മകളുമാണവൾ. നാളെത്തെ ദിവസം അമൃതയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാകട്ടെ… വരും നാളുകളെല്ലാം നൻമയും സന്തോഷവും നിറഞ്ഞതാകട്ടെ… പ്രിയപ്പെട്ട മകൾക്ക് വിവാഹ മംഗളാശംസകൾ’.

2019 ഫിബ്രവരി 17-നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സ‌ഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കലപ്പെടുത്തിയത്. കേരളത്തിൽ ഏറെ രാഷ്ട്രീയവിവാദം സൃഷ്ടിച്ച ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയതടക്കം വിവാദമായിരുന്നു.

Related posts

വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ കസ്റ്റഡിയിൽ

Aswathi Kottiyoor

രാഹുല്‍ഗാന്ധി നാളെ വയനാട് സന്ദര്‍ശിക്കും

Aswathi Kottiyoor

ചാലിയാർ പുഴയിൽ പൊന്നേപാടം കടവിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox