24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • 17കാരിയെ പരിചയപ്പെട്ടത് സോഷ്യല്‍മീഡിയയിലൂടെ, വീട്ടിലെത്തി പീഡനം; ഒടുവില്‍ 19കാരന്‍ പിടിയില്‍
Uncategorized

17കാരിയെ പരിചയപ്പെട്ടത് സോഷ്യല്‍മീഡിയയിലൂടെ, വീട്ടിലെത്തി പീഡനം; ഒടുവില്‍ 19കാരന്‍ പിടിയില്‍

ഇടുക്കി: സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസില്‍ വാഗമണ്‍ സ്വദേശിയായ പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. വാഗമണ്‍ പശുപ്പാറ പുതുവീട്ടില്‍ മനു (19) ആണ് കഞ്ഞിക്കുഴി പൊലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട കഞ്ഞിക്കുഴി സ്വദേശിനിയായ പതിനേഴുകാരിയെ ഒരു വര്‍ഷക്കാലമായി പല തവണ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇടയ്ക്കിടെ ഇയാള്‍ കഞ്ഞിക്കുഴിയിലെ 17കാരിയുടെ വീട്ടിലെത്തിയാണ് പീഡനം തുടര്‍ന്നത്. സംഭവത്തില്‍ വീട്ടുകാര്‍ പരാതിപ്പെട്ടതോടെ കഞ്ഞിക്കുഴി പൊലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു.

കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയില്‍ എത്തിയ ഇയാളെ തന്ത്രപൂര്‍വ്വം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

നെയ്യാറ്റിന്‍കരയില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായ താത്ക്കാലിക പാലം തകര്‍ന്ന് അപകടം; ഇരുപതോളം പേര്‍ക്ക് പരുക്ക്

Aswathi Kottiyoor

എറണാകുളത്ത് ബിരുദ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ്

Aswathi Kottiyoor

ഇരിട്ടി പഴയപാലത്തിൽ ഗതാഗതം നിരോധിച്ചു.

Aswathi Kottiyoor
WordPress Image Lightbox