22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • കുടുംബശ്രീയുടെ കൂട്ട് വേണ്ട’; പെരുമാറ്റച്ചട്ട ലംഘനത്തിന് തോമസ് ഐസക്കിന് താക്കീത്
Uncategorized

കുടുംബശ്രീയുടെ കൂട്ട് വേണ്ട’; പെരുമാറ്റച്ചട്ട ലംഘനത്തിന് തോമസ് ഐസക്കിന് താക്കീത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ് താക്കീത്. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്, ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുത് എന്നാണ് താക്കീത്.

യുഡിഎഫിന്‍റെ പരാതിയിൽ തോമസ് ഐസക്കിന്‍റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടി.

അതേസമയം ഇന്ന് കളക്ട്രേറ്റിലെത്തി തോമസ് ഐസക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കുടുംബശ്രീ പ്രവർത്തകർ ആണ് കെട്ടിവയ്ക്കാൻ തുക നൽകിയിരിക്കുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നാരോപിച്ച് യുഡിഎഫ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്.

കുടുംബശ്രീ വഴി വായ്പ വാദ്ഗാനം, കെ ഡിസ്ക് വഴി തൊഴില്‍ദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് പരാതി നല്‍കിയിരുന്നത്. അതേസമയം കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന വിശദീകരണമാണ് തോമസ് ഐസക് നല്‍കിയിരുന്നത്.

കുടുംബശ്രീയുമായുമായി പണ്ടുമുതല്‍ക്ക് തന്നെ അടുപ്പമുള്ളതാണ്, കുടുംബശ്രീയുടെ ഔദ്യോഗികപരിപാടിയില്‍ പങ്കെടുത്തിട്ടില്ല, യോഗം നടക്കുന്നിടത്ത് പോയി വോട്ട് ചോദിക്കും- ഇതായിരുന്നു തോമസ് ഐസക്കിന്‍റെ വിശദീകരണം.

ഇതിനിടെ മസാലബോണ്ട് കേസില്‍ പിന്നെയും ഇഡി സമൻസ് വന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് തോമസ് ഐസക്. ഇഡിയെ പേടിയില്ലെന്ന് തോമസ് ഐസക് ആവര്‍ത്തിച്ചുപറയുന്നുണ്ട്. എങ്കിലും തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇഡിയും ഒരു പ്രതിസന്ധിയായി മാറുമോയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ഇത് ഏഴാം തവണയാണ് കേസില്‍ ഇഡി, തോമസ് ഐസക്കിന് സമൻസ് അയക്കുന്നത്.

Related posts

ഇടുക്കി കിളിയാര്‍ കണ്ടത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു.

Aswathi Kottiyoor

ജെന്‍ഡര്‍ ബോധവല്‍ക്കരണ ക്ളാസ് സംഘടിപ്പിച്ചു.

Aswathi Kottiyoor

*എസ്.ഐയുടെ വീടിന് മുന്നില്‍ യുവാവ് മരിച്ച നിലയില്‍;

Aswathi Kottiyoor
WordPress Image Lightbox