• Home
  • Uncategorized
  • പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
Uncategorized

പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

കോഴിക്കോട്, മുച്ചുണ്ടി, കുറ്റിച്ചിറ ചെറിയ തോപ്പിലകം സി ടി മാമുക്കോയ, ഐഷാബീ ദമ്പതികളുടെ മകൻ മകൻ ഫൈസൽ (54) ദമ്മാമിൽ നിര്യാതനായി. ആരാംകോ ജീവനക്കാരനായ ഫൈസൽ ബ്രെയിൻ ട്യൂമർ ചികിൽസയിലായിരുന്നു. രോഗം ഭേദമായി സാമൂഹിക പ്രവർത്തനങ്ങളിൽ ഉൾപ്പടെ സജീവമാകുന്ന സമയത്താണ് മൂന്ന് ദിവസം മുമ്പ് പെട്ടന്ന് പക്ഷാഘാതം ഉണ്ടാകുന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും വെൻറിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ – പടിഞ്ഞാറെ പള്ളിവീട് ശഫ്നാസ് ബിച്ചു. മക്കൾ – ലിയാന, സഹൽ, മിശാൽ, സുഹാന. സഹോദരങ്ങൾ – മുഹമ്മദ് ആരിഫ്, മഹരൂഫ്,ഫിറോസ്, നൗഫൽ, സലീന, മുഫീദ. ഭാര്യയും മക്കളും സഹോദരങ്ങളും ഉൾപ്പടെ ബന്ധുക്കൾ അധികവും ദമ്മാമിലുണ്ട്. അതുകൊണ്ട് തന്നെ മൃതദേഹം ദമ്മാമിൽ ഖബറടക്കും. സാമൂഹിക പ്രവർത്തകൻ നാസ് വക്കമാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നത്.

Related posts

വനിതാ ഡോക്ടർക്ക് മുന്നിൽ ഓണ്‍ലൈൻ ചികിത്സക്കിടെ സ്വയംഭോഗം, പ്രതി പിജി വിദ്യാർത്ഥി, 1 മാസമായിട്ടും പിടികൂടിയില്ല

Aswathi Kottiyoor

ക്രിസ്തുമസ്- പുതുവത്സരാഘോഷം എക്‌സൈസ് പരിശോധന കര്‍ശനമാക്കും

Aswathi Kottiyoor

തോർത്ത് കൊണ്ട് മുഖം മറച്ചു, പതുങ്ങിയെത്തിയത് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കാൻ, കള്ളനെ പൊക്കി സിസിടിവി

Aswathi Kottiyoor
WordPress Image Lightbox