23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ആടുജീവിതം സിനിമ തിയേറ്ററിലിരുന്ന് മൊബൈലിൽ റെക്കോര്‍ഡ് ചെയ്തെന്ന് പരാതി, ചെങ്ങന്നൂരിൽ ഒരാൾ കസ്റ്റഡിയിൽ
Uncategorized

ആടുജീവിതം സിനിമ തിയേറ്ററിലിരുന്ന് മൊബൈലിൽ റെക്കോര്‍ഡ് ചെയ്തെന്ന് പരാതി, ചെങ്ങന്നൂരിൽ ഒരാൾ കസ്റ്റഡിയിൽ

ആടുജീവിതം സിനിമ തിയ്യറ്ററിൽ പ്രദർശിപ്പിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തുവെന്നാരോപിച്ച് ചെങ്ങന്നൂരിൽ ഒരാൾ കസ്റ്റഡിയിൽ. സീ സിനിമാസ് തീയറ്റർ ഉടമയുടെ പരാതിയിലാണ് സിനിമ കാണാനെത്തിയ ആളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ കാണുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പൊലീസ് പറയുന്നത്. ഫോൺ വിദഗ്ദ പരിശോധനക്ക് വിധേയമാകുമെന്ന് പൊലീസ് അറിയിച്ചു. താൻ തിയറ്ററിലിരുന്ന് വീഡിയോ കാൾ ചെയ്യുകയായിരുന്നുവെന്നാണ് കസ്റ്റഡിയിൽ ഉള്ളയാൾ മൊഴി നൽകിയത്.

Related posts

സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം’; വൈകിട്ട് 5ന് വിവരങ്ങള്‍ പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷ്

Aswathi Kottiyoor

ആറളം ഗവ. ഗസ്റ്റ് ഹൗസ് ഉത്ഘാടനം ചെയ്തു

Aswathi Kottiyoor

തീ പിടിച്ച് ദമ്പതികൾ മരിച്ച സംഭവം!!! ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox