27 C
Iritty, IN
May 9, 2024
  • Home
  • Uncategorized
  • പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീന അറസ്റ്റിൽ
Uncategorized

പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീന അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്‍മാന്‍റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് റൗഫീനയെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. അനുവിന്‍റെ കൊലപാതകത്തെക്കുറിച്ച് റൗഫീനയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് നിഗമനം. റൗഫീനയെ ഏല്‍പ്പിച്ചിരുന്ന മോഷണ സ്വര്‍ണം വിറ്റ പണം പൊലീസ് കണ്ടെടുത്തു. റിമാന്‍ഡിലുളള പ്രതി മുജീബ് റഹ്‍മാനെ വിശദമായി ചോദ്യം ചെയതതിലൂടെയാണ് കേസില്‍ റൗഫീനയുടെ പങ്ക് വ്യക്തമായത്. ഇതേതുടര്‍ന്ന് കൊണ്ടോട്ടിയിലെ വീട്ടിലെത്തി അന്വേഷണ സംഘം റൗഫീനയെ അറസ്റ്റ് ചെയ്തുകയായിരുന്നു.

അനുവിനെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ സ്വര്‍ണം വിറ്റ് 1,43000 രൂപയാണ് മുജീബിന് കിട്ടിയത്. ആദ്യം ചോദ്യം ചെയ്യലില്‍ സ്വര്‍ണം വിറ്റ പണം ചീട്ടുകളിക്കായി ഉപയോഗിച്ചു എന്നാണ് പൊലീസിനോട് മുജീബ് പറ‍ഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണ്ണം വിറ്റ പണം ഭാര്യ റൗഫീനയെ ഏല്‍പ്പിച്ചതായി വ്യക്തമായത്. ഈ പണം എങ്ങനെ കിട്ടി എന്ന കാര്യവും ഭാര്യയോട് ഇയാള്‍ വെളിപ്പെടുത്തി. പണം ഉപയോഗിച്ച് കാര്‍ വാങ്ങിക്കാനും ഇരുവരും ശ്രമിച്ചു. കഴിഞ്ഞ 16ന് മുജീബ് അറസ്റ്റിലായതോടെ ഇവരുടെ കണക്കൂ കൂട്ടലുകള്‍ പാളി. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ പണം റൗഫീന കൂട്ടുകാരിയുടെ പക്കല്‍ കൊടുത്തു.

കൂട്ടുകാരിക്ക് കൈമാറിയ പണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്ന റൗഫീന, മുജീബിന് ചെറിയ കയ്യബദ്ധം പറ്റിയെന്ന തരത്തിലാണ് നാട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പിച്ചത്. സ്വര്‍ണം മോഷ്ടിച്ച വിവരമൊന്നും ആരേയും അറിയിച്ചില്ല. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ റൗഫീനയെ റിമാന്‍ഡ് ചെയ്തു. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താല്‍ അനുവിന്‍റെ സ്വര്‍ണ മാലയും മോതിരവും കണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മാര്‍ച്ച് 11നാണ് അനു കൊല്ലപ്പെട്ടത്. വാളൂരിലെ വീട്ടില്‍ നിന്ന് പോയ അനുവിനെ പ്രതി ബൈക്കില്‍ ലിഫ്റ്റ് നല്‍കി വാളൂരിലെ തോട്ടില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

Related posts

എന്റെ മധുവിന് നീതി കിട്ടിയില്ല, മുഴുവന്‍ പ്രതികളേയും ശിക്ഷിക്കണം’ -മധുവിന്റെ അമ്മ.*

Aswathi Kottiyoor

കോഴിക്കോട് എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസ്; മുഖ്യപ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Aswathi Kottiyoor

ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം; മൂന്ന് സ്ത്രീകളടക്കം 13 പേർ പിടിയിൽ, സംഭവം കൊച്ചിയിൽ

Aswathi Kottiyoor
WordPress Image Lightbox