25 C
Iritty, IN
May 13, 2024
  • Home
  • Uncategorized
  • താമരശ്ശേരി കത്തീഡ്രൽ ദേവാലയത്തിൽ പെസഹാ തിരുനാൾ ആഘോഷിച്ചു
Uncategorized

താമരശ്ശേരി കത്തീഡ്രൽ ദേവാലയത്തിൽ പെസഹാ തിരുനാൾ ആഘോഷിച്ചു


താമരശ്ശേരി : മേരി മാതാ കത്തീഡ്രൽ ദേവാലയത്തിൽ പരിശുദ്ധ കുർബാന സ്ഥാപനത്തിൻ്റെ സ്മരണകളുയർത്തി വിശുദ്ധ വാരത്തിലെ പെസഹാ തിരുനാൾ ആചരിച്ചു. കാലു കഴുകൽ ശുശ്രൂഷയ്ക്കും തിരുകർമ്മങ്ങൾക്കും താമരശ്ശേരി രൂപതാ അദ്ധ്യക്ഷൻ മാർ. റെമീജിയൂസ് ഇഞ്ചനാനിയിൽ പിതാവ് നേതൃത്വം നൽകി. പൗരോഹിത്യ സ്ഥാപനത്തിൻ്റെ ഓർമ്മ കൂടിയായ പെസഹാ തിരുന്നാളിൽ പൗരോഹിത്യത്തിൻ്റെ പ്രാധാന്യത്തെ ഓർമപെടുത്തികൊണ്ടു പിതാവ് വചന സന്ദേശം നൽകി. കത്തീഡ്രൽ ദേവാലയ വികാരി ഫാ. മാത്യു പുളിമൂട്ടിൽ, അസി. വികാരിയായ ഫാ. ജോർജ് നരിവേലിൽ, ഫാ. ജോജോ MCBS എന്നിവർ സഹകാർമ്മികരായിരുന്നു. തിരുകർമ്മങ്ങളോടനുബന്ധിച്ചു വൈകുന്നേരം 6 മണി വരെ തുടർച്ചയായ ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരുന്നു.

Related posts

സ്വകാര്യ ഭാഗത്ത് വേദനയെന്ന് അമ്മ കുളിപ്പിച്ചപ്പോൾ 7 വയസുകാരി; തേങ്ങയിടാൻ വന്നയാൾ അറസ്റ്റിൽ

Aswathi Kottiyoor

അഞ്ച് നില കെട്ടിടത്തിന് തീപിടിച്ച് അറുപതിലധികംപ്പേർ കൊല്ലപ്പെട്ടു; അഗ്നിശമന സേനാ തിരച്ചിൽ തുടരുന്നു;

Aswathi Kottiyoor

പാവപ്പെട്ടവന്റെ പണം പിടിച്ചു പറിച്ചു മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്കു നൽകുന്നത് അംഗീകരിക്കില്ല’

WordPress Image Lightbox