24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് ഇന്നും താപനില ഉയർന്നു തന്നെ,9 ജില്ലകളിൽ യെല്ലോ അലർട്ട്
Uncategorized

സംസ്ഥാനത്ത് ഇന്നും താപനില ഉയർന്നു തന്നെ,9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനം ചുട്ടുപൊള്ളുന്നു. ഇന്നും ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, തൃശൂരിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്ന‌ങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ ഉച്ചയ്ക്കുശേഷം ഇടത്തരം വേനൽ മഴ ലഭിക്കാനും സാധ്യതയുണ്ട്.

Related posts

ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്ത്: വിഴിഞ്ഞം തുറമുഖത്തിന് ലോക്കേഷൻ കോഡ് ലഭിച്ചു

Aswathi Kottiyoor

തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കെസി വേണുഗോപാൽ

Aswathi Kottiyoor

കഞ്ചാവ് കൈവശം വച്ച ചുങ്കക്കുന്ന് , പൊട്ടൻ തോട് സ്വദേശി പേരാവൂർ എക്‌സൈസ് പിടിയിൽ!

Aswathi Kottiyoor
WordPress Image Lightbox